24 മണിക്കൂറിനിടെ 4,970 കേസുകൾ; ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ലക്ഷം കടന്നു
text_fieldsന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4,970 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 134 പേരാണ് 24മണിക്കൂറിനെ കോവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് ലോക്ഡൗൺ ചില ഇളവുകളോടെ മേയ് 31 വരെ നീട്ടിയിരിക്കയാണ്. 39,173 പേർ രോഗമുക്തി നേടി. 38.73 ശതമാനമാണ് രോഗമുക്തിനിരക്ക്. രണ്ടാഴ്ചക്കിടെയാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം 50,0000ത്തിൽ നിന്ന് ഒരു ലക്ഷമായി കുതിച്ചുയർന്നത്. അതേസമയം, ലോക്ഡൗൺ പോലുള്ള മാർഗങ്ങളിലൂടെ കോവിഡിനെ ഫലപ്രദമായി ചെറുക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുെണ്ടന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു.
3,163 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 35,000ത്തിലേറെ ആളുകൾക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 2005 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണം 1249 ആയി. 11000ത്തിലേറെ രോഗബാധിതരുമായി തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ഡൽഹിയിൽ 10,000പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 168 പേർ മരിക്കുകയും ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.