Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുതിച്ച് കോവിഡ്, 18,815 പുതിയ കേസുകൾ, 38 മരണം
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: രാജ്യത്ത് ഒറ്റ ദിവസത്തിൽ 18,815 പുതിയ കോവിഡ് കേസുകളും 38 മരണവും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിൽ 16 മരണം കേരളത്തിലാണ്. ഇതോടെ നിലവിലുള്ള കേസുകൾ 1,22,335 ആയി. ടി.പി.ആർ 4.96 ശതമാനം.
കഴിഞ്ഞ ദിവസത്തേതിനെ അപേക്ഷിച്ച് 2,878 കേസുകളുടെ വർധനയാണ് ഉണ്ടായത്. കേരളത്തിൽ 29, 772 കേസുകൾ നിലവിലുണ്ട്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ആകെ കേസുകൾ 4,35,85,554 ആണ്.
ഇതുവരെ 5,25,343 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 70 ശതമാനവും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാണ്. 198.51 കോടി ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു.
Next Story

