Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീട്ടിലെത്താനായി...

വീട്ടിലെത്താനായി മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക്​ ന​ട​ന്നു പോ​യ യു​വാവിന്​​ റോ​ഡി​ൽ ദാരുണ മരണം

text_fields
bookmark_border
വീട്ടിലെത്താനായി മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക്​ ന​ട​ന്നു പോ​യ യു​വാവിന്​​ റോ​ഡി​ൽ ദാരുണ മരണം
cancel

ന്യൂ​ഡ​ല്‍ഹി: പ​ട്ടി​ണി മൂ​ലം മ​ധ്യ​പ്ര​ദേ​ശി​ലെ മൊ​റേ​ന ജി​ല്ല​യി​ലെ സ്വ​ന്തം ഗ്രാ​മ​ത്തി​ലേ​ക്ക്​ ന​ട​ന ്നു പോ​യ യു​വാ​വ്​ വ​ഴി​യി​ൽ വീ​ണു മ​രി​ച്ചു. ഡ​ല്‍ഹി തു​ഗ്ല​ക്കാ​ബാ​ദി​ലെ ഹോ​ട്ട​ലി​ല്‍ ഹോം ​ഡെ​ലി​വ​റി ജ ീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന 39കാ​ര​നാ​യ ര​ണ്‍വീ​ര്‍ സി​ങ് ആ​ണ്​ മ​രി​ച്ച​ത്.

‘ലോ​ക്ഡൗ​ണി’​നെ തു​ട​ര്‍ന്ന് ഹോ​ട്ട​ല്‍ പൂ​ട്ടി​യ​പ്പോ​ള്‍ ജോ​ലി ന​ഷ്​​ട​മാ​യി. ഭ​ക്ഷ​ണ​ത്തി​നു​പോ​ലും വ​ക​യി​ല്ലാ​താ​യ​തോ​ടെ 200 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ഗ്രാ​മ​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ചു. ഭാ​ര്യ​യും മൂ​ന്നു കു​ട്ടി​ക​ളു​മു​ള്ള കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​യാ​നാ​യി​രു​ന്നു മ​ട​ക്കം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ര​ണ്ടു സു​ഹൃ​ത്തു​ക്ക​ള്‍ക്കൊ​പ്പം ന​ട​ന്നു​തു​ട​ങ്ങി.

ആ​ഗ്ര ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വി​ശ​ന്നും ത​ള​ര്‍ന്നും നൂ​റു​കി​ലോ​മീ​റ്റ​ര്‍ പി​ന്നി​ട്ട​പ്പോ​ള്‍, ക​ഠി​ന​മാ​യ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍ന്ന് റോ​ഡി​ല്‍ ത​ള​ര്‍ന്നു​വീ​ണു. അ​ടു​ത്തു​ണ്ടാ​യി​രു​ന്ന ക​ട​ക്കാ​ര​ന്‍ സ​ജ്ഞ​യ് ഗു​പ്ത ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ര​ണ്ട് പെ​ണ്‍മ​ക്ക​ളും ഒ​രാ​ണ്‍കു​ട്ടി​യു​മു​ണ്ട് ര​ണ്‍വീ​റി​ന്. മൂ​ന്നു​വ​ര്‍ഷം മു​മ്പാ​ണ് ഡ​ല്‍ഹി​യി​ലെ​ത്തി​യ​ത്. കു​ടും​ബ​ത്തി​​​െൻറ അ​ത്താ​ണി​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india news
News Summary - covid 19 india news
Next Story