Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത് 24...

രാജ്യത്ത് 24 മണിക്കൂറിനിടെ 8380 രോഗികൾ; ഗുജറാത്തിൽ മരണം 1,000 കടന്നു

text_fields
bookmark_border
രാജ്യത്ത് 24 മണിക്കൂറിനിടെ 8380 രോഗികൾ; ഗുജറാത്തിൽ മരണം 1,000 കടന്നു
cancel

ന്യൂഡൽഹി​: കോവിഡ്​ ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന രാജ്യത്ത്​ രണ്ടുസംസ്​ഥാനങ്ങളിൽ മരണം 1000 കടന്നു. മഹാരാഷ്​ട്രയിൽ 2197ഉം ഗുജറാത്തിൽ 1,007ഉം മരണങ്ങളാണ്​ ഇതുവരെ റിപ്പോർട്ട്​ ചെയ്​തത്​. രാജ്യത്ത്​ മൊത്തം 5,185 പേർ മരിച്ചു. 1,81,827 പേർക്കാണ്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചത്​. 

ശനിയാഴ്ച 27 മരണമാണ്​ ഗുജറാത്തിൽ  റിപ്പോർട്ട്​ ചെയ്​തത്​. ഇതിൽ 24​ ഉും അഹ്​മദാബാദിലാണ്​. ​ഇവിടെ മാത്രം ഇതുവരെ മരിച്ചവരുടെ എണ്ണം 822 ആയി. 284 പുതിയ കേസുകളാണ്​ അഹ്​മദാബാദി​ൽ സ്​ഥിരീകരിച്ചത്​. ​ഇതോടെ നഗരത്തിലെ ആകെ രോഗബാധിതരുടെ എണ്ണം 11,881 ആയി. സംസ്​ഥാനത്ത്​ ​മൊത്തം 412 പേർക്കുകൂടി പുതുതായി രോഗം കണ്ടെത്തിയതോടെ രോഗബാധിതരുടെ എണ്ണം 16,356 ആയി. 

65,168 പേർക്ക്​ രോഗം സ്​ഥിരീകരിച്ച മഹാരാഷ്​ട്രയിൽ 34,890 രോഗികളാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 28,081 പേർ സുഖംപ്രാപിച്ചു. 2,197 പേർ മരിച്ചു. 

തമിഴ്​നാട്​​ രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്​ഥാനത്ത്​

തമിഴ്​നാടാണ്​ രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്​ഥാനത്ത്​. 21,184 പേർക്കാണ്​ ഇതുവരെ കോവിഡ്​ പോസിറ്റീവ്​ കണ്ടെത്തിയത്​. ഇതിൽ 12,000 പേർ സുഖംപ്രാപിച്ചു. നിലവിൽ 9,021 പേർ ചികിത്സയിലുണ്ട്​. 163 പേരാണ്​ ഇതുവരെ ​ മരിച്ചത്​.

18,549 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും 416 പേർ മരിക്കുകയും ചെയ്​ത ന്യൂഡൽഹിയാണ്​ രോഗബാധിതരുടെയും മരണനിരക്കി​​​​​െൻറയും എണ്ണത്തിൽ മൂന്നാംസ്​ഥാനത്ത്​. 10,058 പേർ ഇതുവരെ രോഗമുക്​തി നേടി. 8,075 പേരാണ്​ ചികിത്സയിലുള്ളത്​.

മരണം 100 കടന്ന്​ എട്ടുസംസ്​ഥാനങ്ങൾ

രാജസ്​ഥാൻ, മധ്യപ്രദേശ്​, ഉത്തർപ്രദേശ്​, പശ്​ചിമ ബംഗാൾ എന്നിവയാണ്​ മരണസംഖ്യ 100 കടന്ന മറ്റുസംസ്​ഥാനങ്ങൾ. ഇതോടെ മൊത്തം എട്ടുസംസ്​ഥാനങ്ങളിൽ മരണം 100ന്​ മുകളിലായി. രാജസ്​ഥാൻ (രോഗബാധിതർ 8,617, മരണം 193), മധ്യപ്രദേശ് (രോഗബാധിതർ 7,891, മരണം 343), ഉത്തർപ്രദേശ് (രോഗബാധിതർ 7,701, മരണം 213)​, പശ്​ചിമ ബംഗാൾ (രോഗബാധിതർ 5,130, മരണം 309). 

മിസോറാമും സിക്കിമും സുരക്ഷിതം

പുതുതായി 58 പേർക്കുകൂടി രോഗം സ്​ഥിരീകരിച്ച കേരളത്തിൽ 1208 കേസുകളാണ്​ ഇതുവരെ റിപ്പോർട്ട്​ ചെയ്​തത്​. ഒമ്പതുപേർ മരിച്ചു. ഒരാൾക്കുവീതം രോഗം സ്​ഥിരീകരിച്ച മിസോറാമും സിക്കിമുമാണ്​ ഏറ്റവും കുറവ്​ രോഗികളുള്ള സംസ്​ഥാനം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtragujaratmalayalam newscovid 19India News
News Summary - covid 19 india latest news
Next Story