ന്യൂഡൽഹി: രാജ്യത്ത് രണ്ടു ദിവസത്തിനിടെ ഒാരോ മൂന്ന് മിനിറ്റിലും രണ്ടുപേർവീതം കോവിഡ് ബാധിച്ച് മരിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം. ആഗസ്റ്റ് 16നും 17നും രാജ്യത്തെ മരണസംഖ്യ കുത്തനെ ഉയർന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 876 കോവിഡ് മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 51,797 ൽ എത്തി.
അതേസമയം രാജ്യത്ത് രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസത്തിന് ഇട നൽകുന്നു. 73.18 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മരണനിരക്ക് 1.92 ശതമാനവും. അമേരിക്കക്കും ബ്രസീലിനും പിന്നാലെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യം ഇന്ത്യയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 27,02,743 ആയി.