കോവിഡ് പോരാട്ടത്തിൽ 100 ദിനം പൂർത്തിയാക്കി ഇന്ത്യ
text_fieldsലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരി രാജ്യത്ത് ആദ്യമായി കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്. 2020 ജനുവരി 30ന് തുടങ്ങിയ ആ കോവിഡ് പോരാട്ടം നൂറ് ദിനം പിന്നിടുേമ്പാൾ ഒരു തിരിഞ്ഞുനോട്ടം
2020 ജനുവരി 30: കോവിഡ് –19 ആദ്യമായി ഇന്ത്യയിൽ. ചൈനയിൽനിന്ന് എത്തിയ തൃശൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഫെബ്രുവരി 2: രണ്ടാമത് ആലപ്പുഴയിൽ. ചൈനയിൽനിന്നു വന്ന യുവാവിന്
െഫബ്രുവരി 4: കാസർകോട്ട് രോഗബാധ. ചൈനയിൽനിന്നു വന്ന യുവാവിന്
മാർച്ച് 2: ഇന്ത്യയിൽ രണ്ടുപേർക്കുകൂടി രോഗം. ഡൽഹി, തെലങ്കാന സ്വദേശികൾക്ക്
3: സന്ദർശന വിസ ഇന്ത്യ പിൻവലിച്ചു. കോവിഡ് ബാധിതർ ഏഴ്
4 : ഫെബ്രുവരിയിൽ ഡൽഹിയിലെത്തിയ ഇറ്റാലിയൻ സംഘത്തിലെ 16 പേർക്ക് രോഗം
5: രോഗബാധിതർ 30
8: കേരളത്തിൽ 5 പേർക്ക് കൂടി
9: ഇറ്റലിയിൽനിന്ന് എത്തിയ മൂന്നു വയസ്സുകാരനും രോഗം
10: പൊതുപരിപാടികൾ റദ്ദാക്കി. അംഗൻവാടി മുതൽ പ്രഫഷനൽ കോളജ് വരെ അടച്ചു
11: ഇന്ത്യയിൽ രോഗികൾ 62
12: ഇന്ത്യയിൽ ആദ്യ മരണം. കർണാടക കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദീഖി
13: ഇന്ത്യയിൽ ഒരു മരണം കൂടി. ഡൽഹി ജനക്പുരി സ്വദേശിനിയായ 69കാരി
14: ‘പ്രഖ്യാപിത ദുരന്ത’മെന്ന് കേന്ദ്രം
15: ഇന്ത്യയിൽ രോഗികൾ 100 കടന്നു.
16: രാജ്യമെങ്ങും നിയന്ത്രണം
17: ഇന്ത്യയിൽ മൂന്നാമത് മരണം
20 : കേരളത്തിൽ 12 പേർക്കുകൂടി കോവിഡ്. രോഗബാധിതർ 40
22: കേരളത്തിലെ ഏഴു ജില്ലകള്‍ അടക്കം 75 ജില്ലകൾ അടച്ചിടാന്‍ കേന്ദ്ര നിര്‍ദേശം
23: മാർച്ച് 31വരെ കേരളത്തിൽ ലോക്ഡൗൺ
24: 21 ദിവസം ദേശവ്യാപക കർഫ്യൂ. രാജ്യം മൂന്നാഴ്ച അടച്ചിടാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി
25: നിയന്ത്രണത്തിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ തീരുമാനം
27: കേരളത്തിൽ എല്ലാ ജില്ലകളും വൈറസ് ബാധിതം
28: സംസ്ഥാനത്തെ ആദ്യ മരണം കൊച്ചിയിൽ. മട്ടാഞ്ചേരി സ്വദേശി യാക്കൂബ് ഹുസൈൻ സേട്ട് (69)
30: ഇന്ത്യയിൽ കോവിഡ് മരണം 32
31: കേരളത്തിൽ രണ്ടാമത്തെ മരണം. തിരുവനന്തപുരം വാവറയമ്പലം മഞ്ഞമല കൊച്ചുവിളാകംവീട്ടിൽ അബ്ദുൽ അസീസ് (69). രാജ്യത്ത് മരണം 45.
നിസാമുദ്ദീൻ തബ്ലീഗ് ജമാഅത്ത് ആസ്ഥാനത്ത് കുടുങ്ങിയ 441 പേർ ആശുപത്രികളില്‍. 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഏപ്രിൽ 04: ഇന്ത്യയിൽ മരണം 100
05: വീടുകളിലെ ലൈറ്റണച്ചും മെഴുകുതിരിയും ദീപവും ടോർച്ചും തെളിച്ചും ഐക്യദാർഢ്യം.
07: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണ ഇളവിന് ഉപാധികളുമായി വിദഗ്ധ സമിതി.
08: രാജ്യത്തെ മുഴുവന്‍ ലാബുകളിലും പരിശോധന സൗജന്യമാക്കി സുപ്രീംകോടതി.
11: കേരളത്തിൽ ഒരു മരണം കൂടി. മാഹി സ്വദേശി ചെറുകല്ലായി പി. മഹ്റൂഫ്.
13: രാജ്യത്തെ രോഗബാധിതർ പതിനായിരത്തിലേക്ക്.
15: മേയ് മൂന്നുവരെ ലോക്ഡൗൺ നീട്ടി.
16: സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് ലോക്ഡൗൺ ഇളവ് നടപ്പാക്കാൻ തീരുമാനം
24: നാലുമാസം പ്രായമുള്ള കുഞ്ഞ് നൈഹ ഫാത്തിമ മരിച്ചു.
29: ലോക്ഡൗൺ മേയ് 17 വരെ നീട്ടി.
മേയ് 4: പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രാനുമതി.
7: ഗൾഫിൽനിന്ന് പ്രവാസികളുമായി രണ്ട് വിമാനങ്ങൾ കേരളത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
