Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid
cancel
Homechevron_rightNewschevron_rightIndiachevron_rightഒരാഴ്ചക്കിടെ 22.5...

ഒരാഴ്ചക്കിടെ 22.5 ലക്ഷം കോവിഡ്​ രോഗികൾ; മരണം 16,257 -രാജ്യം എങ്ങോട്ട്​?

text_fields
bookmark_border

​ന്യൂഡൽഹി: കോവിഡ്​ ബാധയുടെ കണക്കുകളിൽ രാജ്യം ഒരാഴ്ചക്കിടെ പിടിച്ചത്​ സമാനതകളില്ലാത്ത റെക്കോഡുകൾ​. ഞായറാഴ്ച മാത്രം 3.55 ലക്ഷം രോഗികളും 2,807 മരണവും റിപ്പോർട്ട്​ ചെയ്​തതോടെ​ ​മൊത്തം കണക്കുകളിൽ ലോകത്ത്​ ഒരു രാഷ്​ട്രവും ഇതുവരെയും എത്താത്തത്ര ഉയർന്നതാണ്​ ഇന്ത്യയിലേത്​. ഏപ്രിൽ 18 മുതൽ 25 വരെയുള്ള ഒരാഴ്ചയിലെ കണക്കുകൾ പ്രകാരം 22.49 ​ലക്ഷം പേരാണ്​ പുതുതായി കോവിഡ്​ ബാധിതർ. കോവിഡ്​ ലോകം കീഴടക്കിയതുമുതൽ ഏഴു ദിവസ കാലയളവിൽ ഒരു രാജ്യത്തും ഇത്ര ഉയർന്നിട്ടില്ല. 16,257 പേരാണ്​ കഴിഞ്ഞ ആഴ്ചയിൽ വൈറസ്​ ബാധയെ തുടർന്ന്​ മരണത്തിന്​ കീഴടങ്ങിയത്​. തൊട്ടുമുമ്പുള്ള ആഴ്ചയിൽ ഇത്​ 8,568 ആയിരുന്നതാണ്​ ഇരട്ടിയായി ഉയർന്നത്​.

ഇന്ത്യ 22 ലക്ഷം കടന്നപ്പോൾ സമീപത്തില്ലെങ്കിലും മുമ്പ്​ ഏറ്റവും ഉയർന്ന റെക്കോഡ്​ ​അമേരിക്കയുടെ പേരിലായിരുന്നു- 17.9 ലക്ഷം. അതും ജനുവരി 10ന്​ അവസാനിച്ച ആഴ്ചയിൽ. കോവിഡ്​ ബാധയിൽ ഒരു ഘട്ടത്തിൽ ഇന്ത്യക്കു മുന്നിലുണ്ടായിരുന്ന ബ്രസീലിലാക​ട്ടെ, ഒരാഴ്ചയിലെ ഏറ്റവും ഉയർന്ന കണക്ക്​ 5.4 ലക്ഷമാണ്​. യു.കെയിൽ 4.3 ലക്ഷവും തുർക്കി 4.2 ലക്ഷവുമായതാണ്​ പിറകെയുള്ളവ.

പക്ഷേ, ഒരാഴ്​ചയിലെ മൊത്തം മരണത്തിൽ ഇപ്പോഴും റെക്കോഡ്​ അമേരിക്കക്കൊപ്പമാണ്​- 23,411 പേർ. ജനുവരി 15ന്​ അവസാനിച്ച ആഴ്ചയിലാണത്​. ​ബ്രസീൽ 21,865 പേരുമായി രണ്ടാമതും കഴിഞ്ഞ ആഴ്ചയിലെ കണക്കുകളുമായി ഇന്ത്യ മുന്നാമതുമുണ്ട്​.

ഫെബ്രുവരി മധ്യത്തോടെയാണ്​ ഇന്ത്യയിൽ വീണ്ടും കുത്തനെ ഉയർന്നു തുടങ്ങിയത്​. അതിന്​ മുമ്പ്​ ഒരാഴ്​ചയിലെ മൊത്തം കണക്ക്​ 77,000 ആയിരുന്നു. ഫെബ്രുവരി 25ന്​ അത്​ ഒരു ലക്ഷം കടന്നു, മാർച്ച്​ 18ന്​ രണ്ടു ലക്ഷവും. പിന്നെയെല്ലാം പെ​ട്ടെന്നായിരുന്നു.

മരണസംഖ്യയിലെ വർധനയാണ്​ അതിലേറെ ഞെട്ടിക്കുന്നത്​. ഏപ്രിൽ നാലിന്​ അവസാനിച്ച ആഴ്ചയിൽ മൊത്തം മരണം 3,257 ആയിരുന്നത്​ അടുത്ത ആഴ്ച 5,079ഉം അതുകഴിഞ്ഞുളള ആഴ്ചയിൽ 8,588 ഉം ആയി.

സംസ്​ഥാനങ്ങളിൽ ഇപ്പോഴും മഹാരാഷ്​ട്രയാണ്​ ഏറ്റവും മുന്നിൽ. ഉത്തർ പ്രദേശ്​, കർണാടക എന്നിവയാണ്​ രണ്ട്​, മൂന്ന്​ സ്​ഥാനങ്ങളിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India22.5 lakh casesCovid 19
News Summary - Covid-19: In one week, India adds 22.5 lakh cases, deaths surge 89%
Next Story