Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid 194
cancel

കോവിഡ് : 24 മണിക്കൂറിൽ രാജ്യത്ത് 2847 കേസുകൾ

text_fields
bookmark_border
Listen to this Article

ന്യൂഡൽഹി: രണ്ടു ദിവസത്തെ ഉയർച്ചക്ക് ശേഷം ഇന്ത്യയിൽ കോവിഡ് പോസിറ്റീവ് കേസുകൾ കുറഞ്ഞു. 24 മണിക്കൂറിനുള്ളിൽ 2847 കേസുകളാണ് രാജ്യത്താകെ രജിസ്റ്റർ ചെയ്തത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 13 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 4,31,599 കോവിഡ് പോസിറ്റീവ് കേസുകളും 5,24,214 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് മരണ നിരക്ക് 1.22 ശതമാനമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2878 പേർ രോഗ വിമുക്തരായി. രാജ്യത്തെ കോവിഡ് രോഗ വിമുക്തി നിരക്ക് 98.47 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. 191.32 കോടി വാക്സിൻ ഡോസുകളും വിതരണം ചെയ്തു കഴിഞ്ഞു.

2021 ഡിസംബർ 19നാണ് രാജ്യത്തെ കോവിഡ് കേസുകൾ ഒരു കോടി കവിഞ്ഞത്. ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളെയാണ് രോഗം ഏറ്റവും രൂക്ഷമായി ബാധിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid 19: in 24 hrs 2847 cases reported in india
Next Story