Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടു മണിക്കൂറിനുള്ളിൽ...

രണ്ടു മണിക്കൂറിനുള്ളിൽ 227 കോവിഡ്​ കേസുകൾ; രാജ്യത്ത്​ ഹോട്ട്​ സ്​പോട്ടുകൾ വർധിക്കുന്നു

text_fields
bookmark_border
രണ്ടു മണിക്കൂറിനുള്ളിൽ 227 കോവിഡ്​ കേസുകൾ; രാജ്യത്ത്​ ഹോട്ട്​ സ്​പോട്ടുകൾ വർധിക്കുന്നു
cancel

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്​19 വൈറസ്​ ബാധിതരുടെ എണ്ണം 1,200 കടന്നതോടെ ഹോട്ട്‌സ്പോട്ടുകളും വർധിച്ചതായി കേന്ദ് ര ആരോഗ്യമന്ത്രാലയം. ഡൽഹി​യിലെ തബ്​ലീഗ്​ മതസമ്മേളനത്തെ തുടർന്ന്​ 24 പേർക്ക്​ വൈറസ്​ ബാധ സ്ഥിരീകരിച്ചതോടെ ​ ര ണ്ടു മണിക്കൂറിനുള്ളിൽ രാജ്യത്ത് 227 കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ​ ചെയ്​തെന്ന്​ ആരോഗ്യമന്ത്രാലയം ജോയിൻറ്​ സെക്രട്ടറി ലവ്​ അഗർവാൾ പറഞ്ഞു.

കോവിഡ്​ ബാധിതരുടെ എണ്ണം 1200 കടന്നതോടെ വൈറസ് കൂടുതൽ പടരാതിരിക്കാൻ സർക്കാർ അ താത്​ പ്രഭവകേന്ദ്രങ്ങളിൽ വെച്ച്​ തന്നെ രോഗബാധ ഒതുക്കാനുള്ള നടപടികളെടുക്കുകയും ഹോട്ട്‌സ്പോട്ടുകളിൽ കർശനമായ കോൺടാക്റ്റ് ട്രേസിങ് നടത്തുകയും ചെയ്യുന്നുണ്ട്​. പുതുതായി ഒരു സ്ഥലത്ത്​ കോവിഡ്​ കേസ്​ റിപ്പോർട്ട്​ ചെയ്യു​മ്പോൾ അതൊരു ഹോട്ട്​സ്​പോട്ടാക്കി കണക്കാക്കുന്നുണ്ട്​. ​

ഡൽഹിയിലെ ദിൽ‌ഷാദ് ഗാർഡൻ, നിസാമുദ്ദീൻ, ഉത്തർപ്രദേശിലെ നോയിഡ, മീററ്റ്, ഗുജറാത്തിലെ അഹമ്മദാബാദ്, കേരളത്തിലെ പത്തനംതിട്ട, കാസർകോട്​, മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, രാജസ്ഥാനിലെ ഭിൽവാര എന്നിവിടങ്ങൾ പ്രധാന ഹോട്ട്​സ്​പോട്ടുകളായി പരിഗണിച്ച്​ കൂടുതൽ പേർക്ക്​ കോവിഡ്​ ടെസ്റ്റുകൾ നടത്താനാണ്​ സർക്കാർ ഉദ്ദേശിക്കുന്നതെന്നും അഗർവാൾ അറിയിച്ചു.

രാജസ്ഥാനിലെ ഭിൽവാരയിൽ 26 കേസുകളാണുള്ളത്​. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതോടെ ഇവി​ടെ കൂടുതൽ പേർക്ക്​ വൈറസ്​ ബാധ ഉണ്ടായേക്കാമെന്നാണ്​ സൂചന. മുംബൈയിൽ ഏഴ് മരണങ്ങളടക്കം 97 കേസുകളുണ്ട്. പൂനെയിൽ ഒരു മരണമടക്കം 44 പേർ വൈറസ്​ ബാധിതരാണ്.

ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ ഒരാളിലൂടെ മീററ്റിൽ നിരവധി പേർക്ക്​ വൈറസ്​ ബാധയുണ്ടായെന്ന്​ കരുതപ്പെടുന്നു. കേരളത്തിലെ കാസർകോടിലേയും സ്ഥിതി ഇതുതന്നെയാണ്​.

തബ്​ലീഗ്​ ജമാഅത്ത് ഡൽഹിയി​ലെ മർക്കസ് നിസാമുദ്ദീനിൽ നടത്തിയ സമ്മേളനത്തിൽ പങ്കെടുത്ത 24 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. ഇവരുമായി ഇടപഴകിയ 442 പേർക്ക്​ രോഗലക്ഷണങ്ങളുണ്ട്​. ഇവർ വിവിധ ആശുപത്രികളിലാണ്​. ഇന്ത്യയിൽ സമൂഹ വ്യാപനം ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ്​ എടുത്തിട്ടുള്ളതെന്നും അഗർവാൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsHotspotsDelhi mosqueCovid 19
News Summary - "COVID-19 Hotspots Have Increased," Says Centre - India news
Next Story