Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ ഒറ്റദിവസം...

രാജ്യത്ത്​ ഒറ്റദിവസം 12,881 കോവിഡ്​ രോഗികൾ; മരണം 344

text_fields
bookmark_border
രാജ്യത്ത്​ ഒറ്റദിവസം 12,881 കോവിഡ്​ രോഗികൾ; മരണം 344
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻവർധന. 24 മണിക്കൂറിനിടെ 12,881 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 3,66,946 ആയി. 344 മരണവും സ്​ഥിരീകരിച്ചു. ഇതോടെ 12,237 പേർ രാജ്യത്ത്​ കോവിഡ്​ മൂലം മരിച്ചു. 

രാജ്യത്ത്​ ഇത്രയധികം പേർക്ക്​ ഒറ്റദിവസം കോവിഡ്​ സ്​ഥിരീകരിക്കുന്നത്​ ആദ്യമായാണ്​. 1,60,384 പേരാണ്​ ചികിത്സയിലുള്ളത്​.  1,94,325 പേർ രോഗമുക്തി നേടി. 

ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്​ഥാനം മഹാരാഷ്​ട്രയാണ്​. 1,16,752 പേർക്കാണ്​ മഹാരാഷ്​ട്രയിൽ കോവിഡ്​​. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 51,935 ആണ്​. 59,166 പേർ രോഗമുക്തി നേടി. 

തമിഴ്​നാട്ടിൽ രോഗബാധിതരു​ടെ എണ്ണം അരലക്ഷം കടന്നു. 50,193 ​പേർക്കാണ്​ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിച്ചത്​. ​ 47102 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 1904 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 25093 പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളത്. 1560 പേര്‍ ഇതിനോടകം മരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona viruscovid 19covid death
News Summary - Covid 19 Highest Single day spike of 12,881 Cases in India
Next Story