Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ദുരന്തത്തിന്​...

കോവിഡ്​ ദുരന്തത്തിന്​ കാരണം ജനങ്ങളുടേയും ഭരണകൂടത്തി​െൻറയും അശ്രദ്ധ -ആർ.എസ്​.എസ്​

text_fields
bookmark_border
COVID-19: Govt, administration, public dropped guard after first
cancel

രാജ്യം അനുഭവിക്കുന്ന ​കോവിഡ്​ ദുരന്തത്തി​െൻറ കാരണം ജനങ്ങളുടേയും ഭരണകൂടത്തി​െൻറയും അശ്രദ്ധയാണെന്ന്​ ആർ.എസ്​.എസ്​ മേധാവി മോഹൻ ഭാഗവത്​. 'പോസിറ്റീവ് അൺലിമിറ്റഡ്' എന്ന പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. പരസ്​പരം വിരൽ ചൂണ്ടുന്നതിനുപകരം രാജ്യം ഐക്യത്തോടെ തുടരുകയും ഈ പരീക്ഷണ ഘട്ടത്തിൽ ഒരു ടീമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.


'ഇത്തരമൊരു അവസ്ഥയെ നാം അഭിമുഖീകരിക്കാൻ കാരണം ഡോക്​ടർമാരുടെ സൂചനകൾ വകവയ്ക്കാതെ സർക്കാരും പൊതുജനവും ഉദ്യോഗസ്​ഥരും അലംഭാവം കാട്ടിയതാണ്​'-അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ തരംഗത്തെക്കുറിച്ച് വിദഗ്​ധർ സംസാരിക്കുന്നുണ്ടെന്നും പക്ഷേ ഭയപ്പെടാതെ പാറപോലെ നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യങ്ങളിൽ നെഗറ്റീവ് ആയിരിക്കാൻ നാം പോസിറ്റീവായി തുടരുകയും മുൻകരുതലുകൾ എടുക്കുകയും വേണം. പരസ്​പരം വിരൽ ചൂണ്ടാൻ ഇത് ഉചിതമായ സമയമല്ലെന്നും യുക്തിരഹിതമായ പരാമർശങ്ങൾ നടത്തുന്നത് ഒഴിവാക്കണമെന്നും ആർ‌എസ്‌എസ് മേധാവി പറഞ്ഞു.


രണ്ടാം ലോകമഹായുദ്ധത്തിൽ ഇംഗ്ലണ്ടി​െൻറ സ്ഥിതിഗതികൾ മോശമായപ്പോൾ അവരെ നയിച്ച വിൻസ്​റ്റൻറ്​ ചർച്ചിലി​നേയും മോഹൻ ഭാഗവത്​ പ്രസംഗത്തിൽ ഉദ്ധരിച്ചു. രാജ്യത്ത് കഴിഞ്ഞദിവസവും റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകളാണ്. കഴിഞ്ഞദിവസം 3,26,098 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,43,72,907 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 3,890 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohan BhagwatRSS#Covid19
Next Story