Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊറോണയെ തടയുന്ന...

കൊറോണയെ തടയുന്ന ഗോമൂത്രവും ബി.ബി.സിയുടെ അന്വേഷണവും

text_fields
bookmark_border
കൊറോണയെ തടയുന്ന ഗോമൂത്രവും ബി.ബി.സിയുടെ അന്വേഷണവും
cancel

കോവിഡ്​ 19 ഇന്ത്യയെ പേടിപ്പിക്കാൻ തുടങ്ങിയിട്ട്​ അധിക ദിവസമായില്ല. എന്നാൽ ഇന്ത്യയിൽ​ ​കോവിഡ്​ എത്തുന്നതിന്​ മുന്നേ മറുമരുന്നുകൾ കണ്ടുപിടിച്ചിരുന്നു. ഡോക്​ടർമാരും ശാസ്​ത്രജ്ഞരുമായിരുന്നില്ല മരുന്ന്​ കണ്ടുപിടിച്ചത്​. ബി.ജെ.പി എം.പിയും യോഗ ഗുരുവുമെല്ലാമായിരുന്നു മഹാമാരിക്ക്​ ദിവ്യൗഷധം കണ്ടെത്തിയവരിൽ പ്രമുഖർ. ചാണകവും ഗോമൂത്രവും അടക്കമുള്ളവ കൊറോണയെ തടയുമെന്ന വാദമുഖങ്ങളുമായി രാജ്യം ഭരിക്കുന്നവരുടെ കൂട്ടാളികൾ തന്നെ രംഗത്തെത്തു​േമ്പാൾ അതിൽ എന്തെങ്കിലും സത്യമു​​േണ്ടാ എന്ന്​ അന്വേഷിക്കുകയാണ്​ ബ്രിട്ടീഷ്​ ബ്രോഡ്​കാസ്​റ്റിങ്​ കോർപറേഷൻ (ബി.ബി.സി).

1. ഗോമൂത്രവും ചാണകവും

ഗോമൂത്രവും ചാണകവും കൊറോണ വൈറസിനുള്ള മരുന്നാണെന്ന്​ ചൂണ്ടിക്കാട്ടി ആദ്യമെത്തിയത്​ ബി.ജെ.പി എം.പി സുമൻ ഹരിപ്രിയ ആയിരുന്നു. ഗോമൂത്രവും ചാണകവും ​കോവിഡിനുള്ള മരുന്നായി ഉപയോഗിക്കാമെന്നായിരുന്നു സുമൻ ഹരിപ്രിയയുടെ വാദം. ഗോമൂത്രത്തിലെ ആൻറി ബാക്​ടീരിയൽ ഘടകങ്ങൾ ​കൊറോണയെ നശിപ്പിക്കും. ഇതോടെ ഹിന്ദു മഹാസഭ നേതാക്കൾ ടീ പാർട്ടി മോഡലിൽ ഗോമൂത്ര സൽക്കാരവും നടത്തി. എന്നാൽ ഇന്ത്യൻ വൈറോളജിക്കൽ സൊസൈറ്റിയിലെ ഡോ. ശൈലേന്ദ്ര സ​ക്​സേന ഈ വാദത്തിന്​ യാതൊരു ശാസ്​ത്രീയ അടിത്തറയുമില്ല എന്ന്​ വ്യക്തമാക്കി. ഗോമുത്രത്തിൽ ബാക്​ടീരിയകളെയോ വൈറസിനെയോ നശിപ്പിക്കുന്ന യാതൊരു തരത്തിലുമുള്ള ഘടകങ്ങളുമില്ലെന്നും അവർ പറഞ്ഞു.

2. ആൽക്കഹോൾ അടങ്ങാത്ത സാനിറ്റൈസർ

കൊറോണയെ നശിപ്പിക്കാൻ ആൽക്കഹോൾ അടങ്ങാത്ത സാനിറ്റൈസർ ആയിരുന്നു അടുത്ത വാദം. ഈ വാദവുമായി മുന്നോട്ടുവന്നത്​ പതജ്ഞലി തലവൻ ബാബാ രാംദേവ്​. ചാണകസോപ്പും ഗോമൂത്ര സാനിറ്റൈസറും 2018 മുതൽ ഓൺലൈനായി ലഭിക്കും. എന്നാൽ ഇപ്പോൾ ഓൺലൈനിൽ ലഭ്യമല്ല. കാരണം സ്​റ്റോക്കില്ല. കൊറോണ വൈറസ്​ പടർന്നുപിടിച്ചതോടെ ഹാൻഡ്​ സാനിറ്റൈസറുകൾക്കും വിപണിയിൽ വൻ ഡിമാൻഡായി. കൂടെ ഗോമൂത്രം അടങ്ങിയ എന്നാൽ ആൽക്കഹോൾ അടങ്ങാത്ത സാനിറ്റൈസർ കൊറോണയെ കൊല്ലുമെന്ന പ്രചാരണവും. കച്ചവടതന്ത്രമാണെങ്കിൽപോലും മനുഷ്യനെ കൊല്ലിക്കാൻ ഒരുങ്ങുന്ന കച്ചവടതന്ത്രങ്ങൾ മാറ്റിവെക്കണമെന്നാണ്​ ഭൂരിപക്ഷ അഭിപ്രായം. കൂടാതെ ബാബാ രാംദേവ്​ പ്രമുഖ ഹിന്ദി ചാനലിൽ അവതരിപ്പിച്ച പരിപാടിയിൽ ഹെർബൽ ഹാൻഡ്​ സാനിറ്റൈസർ വീട്ടിൽ നിർമിക്കാ​െമന്നും പറഞ്ഞു. ഗോമൂ​ത്രത്തോടൊപ്പം ആയുർവേദ പച്ചിലകളും മഞ്ഞളും തുളസിയിലയും ചേർത്ത്​ നിർമിക്കുന്ന സാനിറ്റൈസർ കൊറോണയെ നശിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.

എന്നാൽ, ലോകാരോഗ്യ സംഘടനയുടെയും യു.എസ്​ സ​െൻറർ ഫോർ ഡിസീസ്​ കൺട്രോൾ ആൻഡ്​ പ്രിവൻഷനും ആൽക്കഹോൾ അടങ്ങിയ സാനിറ്റെസറി​​െൻറ ആവശ്യകതയെക്കുറിച്ച്​ ഉറപ്പിച്ചു പറയു​േമ്പാഴാണ്​ ഒരു ശാസ്​ത്രീയ അടിസ്​ഥാനവുമില്ലാത്ത ഗോമൂത്ര സാനിറ്റൈസറിൻെറ വാദം. വീട്ടിൽ നിർമിക്കുന്ന ഇത്തരത്തിലുള്ള സാനിറ്റൈസറുകൾക്ക്​ കൊറോണയെ കൊല്ലാൻ കഴിയില്ലെന്ന്​ ലണ്ടൻ സ്​കൂൾ ഓഫ്​ ഹൈജീൻ ആൻഡ്​ ട്രോപിക്കൽ മെഡിസിനിലെ പ്രഫ. സാലി ബ്ലൂംഫീൽഡ്​ പറയുന്നു.

3. വെജിറ്റേറിയനിസം

‘നമുക്ക്​ വെജിറ്റേറിയനാകാം. കൊറോണ വൈറസിനെ പോലുള്ള ​വൈറസുകളെ ഇനി സൃഷ്​ടിക്കാതിരിക്കാം’ എന്നായിരുന്നു ഹരിയാന ആരോഗ്യമന്ത്രിയ​ുടെ വാദം. ഇത്തരത്തിലുള്ള വൈറസുകൾ നിർമിക്കുന്നത്​ മാംസാഹാരികളാണെന്ന്​ ആരോഗ്യമന്ത്രി പറഞ്ഞു. ഈ പ്രസ്​താവനക്ക്​ പിന്നാലെ ഹിന്ദു ദേശീയ വാദി സംഘം മാംസാഹാരികളെ ശിക്ഷിക്കണമെന്ന അവകാശവാദവുമായി രംഗത്തുവന്നു. ഇതോടെ മുട്ട, കോഴിയിറച്ചി എന്നിവയുടെ വിൽപ്പനയിൽ വൻ ഇടിവാണ്​ രാജ്യത്ത്​ നേരിട്ടത്​. ശേഷം മാംസം കഴിച്ചാൽ വൈറസ്​ വ്യാപിക്കുമെന്ന പ്രസ്​താവനക്ക്​ യാതൊരു അടിസ്​ഥാനവുമില്ലെന്ന്​ വ്യക്തമാക്കി കേന്ദ്രമന്ത്രി ഗിരിരാജ്​ സിങ്​ തന്നെ രംഗത്തുവന്നു.

4. ‘ആൻറികൊറോണ വൈറസ്​’ കിടക്കകൾ

കോവിഡ്​ പേടി രാജ്യമെങ്ങും പടർന്നുപിടിച്ചതോടെ കച്ചവട ബുദ്ധിയോടെ ചിലരും രംഗത്തുവന്നു. 15,000 രൂപയുടെ ‘ആൻറികൊറോണ വൈറസ്​’ കിടക്കകൾ വിപണിയിലെത്തി. ഇവ ഫംഗസുക​െള നശിപ്പിക്കുമെന്നും അലർജിയെ തടയുമെന്നും പൊടി കയറില്ലെന്നും വെള്ളം നനയില്ലെന്നും കാട്ടി പരസ്യവും ഇറക്കി. ഒരു പേജ്​ പരസ്യമായിരുന്നു പത്രത്തിൽ ഇടംപിടിച്ചത്​. എന്നാൽ പിന്നീട്​ ഈ പരസ്യം അവർ തന്നെ പിൻവലിച്ചു. ആളുകൾക്ക്​ ​​ദോഷകരമായി ബാധിക്കുന്നതൊന്നും ചെയ്യില്ലെന്നായിരുന്നു കിടക്ക കമ്പനി മാനേജിങ്​ ഡയറക്​ടറുടെ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baba ramdevcoronamalayalam newsindia newsBJPGomutra party
News Summary - Covid 19 Gomuthra party BBC -India news
Next Story