ബംഗളൂരു: കെട്ടിടത്തിൽനിന്ന് വീണുമരിച്ച മലയാളിക്ക് കോവിഡ്. കണ്ണൂര്‍ ശ്രീകണ്ഠാപുരം കൂട്ടമുഖം പുല്ലാംപ്ലാവില്‍ ഷെറിന്‍ ഫിലിപ്പിനാണ് (37) മരണശേഷം രോഗം സ്ഥിരീകരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഇതിനായി കർണാടക, കേരള സർക്കാറുകളുടെ അനുമതി വാങ്ങി. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് ഫ്രേസർ ടൗണിലെ ഹോളി ഗോസ്റ്റ് പാരിഷ് ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിന് മുകളിൽനിന്ന് ഷീറ്റ് തകർന്ന് ഷെറിൻ വീണത്. കെട്ടിട നിര്‍മാണ സ്ഥാപനം നടത്തുന്ന ഷെറിന്‍ കെട്ടിട അറ്റകുറ്റപ്പണിക്കാണ് എത്തിയത്.