Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമകൻെറ വിവാഹത്തിൽ...

മകൻെറ വിവാഹത്തിൽ പ​െങ്കടുത്ത 113 പേർക്ക്​ കോവിഡ്​ സ്​ഥീരീകരിച്ച സംഭവത്തിൽ പിതാവിനെതിരെ കേസ്​

text_fields
bookmark_border
മകൻെറ വിവാഹത്തിൽ പ​െങ്കടുത്ത 113 പേർക്ക്​ കോവിഡ്​ സ്​ഥീരീകരിച്ച സംഭവത്തിൽ പിതാവിനെതിരെ കേസ്​
cancel
camera_altRepresentative image

​പാറ്റ്​ന: കോവിഡ്​ ബാധിച്ച്​ വരൻ മരിക്കുകയും വിവാഹത്തിൽ പ​െങ്കടുത്ത 113 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്​ത സംഭവത്തിൽ പിതാവിനെതിരെ കേസെടുത്തു. വരൻ അനിൽകുമാറിൻെറ പിതാവ്​ അംബിക ചൗധരിക്കെതിരെയാണ്​ കേസെടുത്തത്​. ബിഹാർ പാറ്റ്​നയിലെ ദീഹ്​പാലി ഗ്രാമത്തിൽ ജൂൺ 15നായിരുന്നു സാമൂഹിക അകലം പാലിക്കാതെയും മാസ്​ക്​ ധരിക്കാതെയും കോവിഡ്​ നിയന്ത്രണങ്ങൾ ലംഘിച്ച്​ നടത്തിയ വിവാഹം.

ഹരിയാനയിലെ ഗുരുഗ്രാമിൽ സോഫ്​റ്റ്​വെയർ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു അനിൽകുമാർ. ​വിവാഹത്തിനായി മേയ്​ 12ന്​ വാടകക്കെടുത്ത കാറിൽ നാട്ടിലെത്തുകയായിരുന്നു. 

വിവാഹം കഴിഞ്ഞ്​ രണ്ടുദിവസത്തിന്​ ശേഷം 30കാരനായ വരൻെറ ആരോഗ്യനില വഷളാകുകയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിക്കുകയും ചെയ്​തു. ജില്ല ഭരണകൂടത്തെ അറിയിക്കുന്നതിന്​ മുന്നേ അനിൽകുമാറിൻെറ സംസ്​കാരം നടത്തുകയും ചെയ്​തു. വധുവിന്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചിട്ടില്ല. 

വരന്​ കോവിഡ്​ ലക്ഷണങ്ങളുണ്ടായിരു​ന്നുവെന്ന്​ മനസിലാക്കിയ ജില്ല ഭരണകൂടം വിവാഹത്തിനെത്തിയവരെ പരിശോധനക്ക്​ വിധേയമാക്കുകയായിരുന്നു. 360 ഓളം പേരെ പരിശോധിച്ചതിൽ 113 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. 

ഇതേ തുടർന്ന്​ ജില്ല മജിസ്​ട്രേറ്റ്​ സംഭവത്തെ ക്കുറിച്ച്​ അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു. കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാതൊയാണ്​ മകൻെറ വിവാഹം നടത്തിയതെന്ന്​ മനസിലാക്കി​യതോടെ അംബിക ചൗധരിക്കെതിരെ കേസെടുക്കുകയായിരുന്നു. 
 


LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharcasecovid 19
News Summary - Covid 19 FIR against father of Bihar groom -India news
Next Story