Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവൃത്തിയുള്ള ഭക്ഷണവും...

വൃത്തിയുള്ള ഭക്ഷണവും താമസസൗകര്യവുമില്ല; യു.പിയിലെ ഡോക്​ടർമാരുടെ ദുരിത ജീവിതത്തി​െൻറ വിഡിയോ പുറത്ത്​

text_fields
bookmark_border
വൃത്തിയുള്ള ഭക്ഷണവും താമസസൗകര്യവുമില്ല; യു.പിയിലെ ഡോക്​ടർമാരുടെ ദുരിത ജീവിതത്തി​െൻറ വിഡിയോ പുറത്ത്​
cancel

ലഖ്​നോ: ഉത്തർപ്രദേശിലെ കോവിഡ്​ രോഗികളെ ചികിത്സിക്കുന്ന ഡോക്​ടർമാരു​ം നഴ്​സുമാരും വൃത്തിയുള്ള ഭക്ഷണമോ താമസസൗകര്യമോ ഇല്ലാതെ ദുരിതജീവിതം നയിക്കുന്നുവെന്ന്​ വ്യക്തമാക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്ത്​. റായ് ബറേല ി ജില്ലയിലെ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഒരു കൂട്ടം സർക്കാർ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും നേരിടുന് ന പ്രശ്​നങ്ങളാണ്​ ചിത്രീകരിച്ച്​ പുറത്തുവിട്ടിരിക്കുന്നത്​. വൃത്തിയില്ലാത്ത ഭക്ഷണം ലഭിക്കുന്നതിനെ കുറിച്ച ും മോശം ജീവിത സാഹചര്യങ്ങളെ കുറിച്ചും വിഡിയോ പുറത്തുവിട്ടതോടെ ഇവരെ ബുധനാഴ്​ച രാത്രി സർക്കാർ ഗസ്​റ്റ്​ ഹൗസി ലേക്ക്​ മാറ്റി.

കോവിഡ്​ രോഗികളെ ചികിത്സിക്കുന്നതിനാൽ ഇവരെ സ്വന്തം വീടുകളിലേക്ക്​ പറഞ്ഞയക്കാതെ ആശുപത്രികൾക്ക്​ സമീപമ​ുള്ള സർക്കാർ സ്​കൂളിൽ താമസിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ്​ സർക്കാർ സ്‌കൂളിൽ ഇവർക്ക്​ താമസം അനുവദിച്ചത്​. വൈറസ്​ ബാധ സാധ്യതയുള്ള ആരോഗ്യപ്രവർത്തകർക്ക്​ കിടക്കാൻ ഒരു മുറിയിൽ നാലു ബെഡുകൾ വീതമാണ്​ ഇട്ടിരുന്നത്​. രാത്രി വൈദ്യുതി ഉണ്ടായിരുന്നില്ലെന്നും ഒരു ഫാൻ പോലും പ്രവർത്തിക്കുന്നതായി ഉണ്ടായിരുന്നില്ലെന്നും ഡോക്ടർമാർ ജില്ലാ മെഡിക്കൽ ഓഫീസർക്ക്​ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.

സ്​കൂളിൽ ഇവർക്ക്​ നൽകിയ സൗകര്യങ്ങൾ ചിത്രീകരിച്ച വിഡിയോയും ഡോക്ടർമാർ പങ്കുവെച്ചു. ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെ പകർത്തിയ വിഡിയോയിൽ സ്​കൂളിൽ വൈദ്യുതി ഇല്ലാത്തും പ്രവർത്തിക്കാത്ത ഫാനുകളും പൈപ്പുകൾ പൊട്ടികിടക്കുന്ന മൂത്രപ്പുരകളും കാണാം. വൃത്തിയില്ലാത്ത കക്കൂസുകളും കുളിമുറികളുമാണ്​ സ്​കൂളിലുള്ളതെന്നും വിഡിയോ ചിത്രീകരിച്ച ഡോക്​ടർ പറയുന്നു.

ബുധനാഴ്​ച ഉച്ചക്ക്​ അവർക്കെത്തിച്ച ഭക്ഷണത്തി​​​െൻറ ദൃശ്യവും പുറത്തുവിട്ടു. ഭക്ഷണം പോളിത്തീൻ കവറുകളിലാക്കിയാണ് ​െകാണ്ടുവന്നിരുന്നത്​. പൂരിയും കറിയും ഒരുമിച്ച്​ പൊതിഞ്ഞ്​ ​വൃത്തിയില്ലാതെയാണ്​ കൂട്ടിവെച്ചിരിക്കുന്നതെന്നും ഡോക്​ടർമാർ പറയുന്നു. കോവിഡ്​ രോഗികളെ പരിചരിക്കുന്ന ഡോക്​ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുമുള്ള ഭക്ഷണമാണിതെന്നും വിഡിയോ ചിത്രീകരിച്ചയാൾ പറയുന്നു.

സ്​കൂളിൽ കഴിയുന്നവർക്കായി 20 ലിറ്റർ വെള്ളത്തി​​​െൻറ ഒരു ബോട്ടിലാണ്​ നൽകിയത്​. ഒരു മുറിയിൽ നാലുപേർ കഴിയുന്നതും ​േബ്ലാക്കായ കക്കൂസുകൾ ഉപയോഗിക്കാൻ കഴിയില്ലെന്നറിയിച്ചതോടെ മൊബൈൽ ടോയ്​ലറ്റ്​ സ്ഥാപിച്ചതും ഡോക്​ടർ വിഡിയോയിൽ വിശദീകരിക്കുന്നു.

ഡോക്​ടർമാരുടെ പരാതി ലഭിച്ചയുടൻ ഇവരെ സർക്കാർ ഗസ്​റ്റ്​ ഹൗസിലേക്ക്​ മാറ്റിയതായി മെഡിക്കൽ ഓഫീസർ ഡോക്​ടർ എസ്​.കെ ശർമ അറിയിച്ചു. ഇവർക്ക്​ ചൂടുള്ള ഭക്ഷണം നൽകുന്നതിനായി പ്രത്യേക അടുക്കളയും സജീകരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india news#Covid19Uttar Pradesh
News Summary - COVID-19; UP Doctors Flag Filthy Conditions In Videos - India news
Next Story