Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡിനിടെ ഡൽഹി...

കോവിഡിനിടെ ഡൽഹി പൊലീസ്​ അതിക്രമം അവസാനിപ്പിക്കാൻ ആഭ്യന്തരമന്ത്രിക്ക്​ കത്ത്​

text_fields
bookmark_border
കോവിഡിനിടെ ഡൽഹി പൊലീസ്​ അതിക്രമം അവസാനിപ്പിക്കാൻ ആഭ്യന്തരമന്ത്രിക്ക്​ കത്ത്​
cancel

ന്യൂഡൽഹി: കോവിഡ്​ മഹാമാരിയുടെ ഇടയിൽ സാമൂഹിക പ്രവർത്തകരെയും വിദ്യാർഥി നേതാക്കളെയും അന്യായമായി അറസ്​റ്റ്​ ച െയ്യുകയും ഒരു പ്രത്യേക സമുദായത്തിലെ അംഗങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന ഡൽഹി ​പൊലീസി​​െൻറ നടപടിയിൽ മുസ്​ലിം സംഘടനകളും പൗരസമൂഹ പ്രതിനിധികളും ആശങ്ക രേഖപ്പെടുത്തി.

രാജ്യത്തി​​െൻറ ശ്രദ്ധമുഴുവൻ ലോക്​ഡൗണിലേക്കും മഹാ മാരിയിലേക്കും തിരിഞ്ഞ സമയത്ത്​ ഡൽഹി പൊലീസ്​ നടത്തുന്ന ഇത്തരം നടപടിക​ൾ വിലക്കണമെന്ന്​ പ്രതിനിധികൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ​ഷാക്ക്​ അയച്ച കത്തിൽ ആവശ്യപ്പെട്ടു. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതി​േഷധിച്ചവരെ പ്രത്യേകം ലക്ഷ്യമിട്ടാണ്​ ഈ നടപടിയെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്​.

കൂടാതെ, ഡൽഹി വർഗീയ ആക്രമണങ്ങളുമായി ബന്ധപ്പെടുത്തി, ഏറെ ആദരിക്കപ്പെടുന്ന സാമൂഹിക പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയ സംഭവവുമുണ്ടായി. കോടതികൾ ഭാഗികമായി മാത്രം പ്രവർത്തിക്കുന്ന സമയത്ത്​ നടത്തുന്ന ഈ ഭയപ്പെടുത്തൽ ദുരുപദിഷ്​ടമാണ്​. ഇങ്ങനെ നടപടി എടുക്കപ്പെട്ടവർക്ക്​ നിയമസഹായം പൂർണമായി ലഭിക്കാത്ത ഇന്നത്തെ സാഹചര്യത്തിൽ ദുരുദ്ദേശ്യ നടപടി അവസാനിപ്പിക്കാൻ ഡൽഹി പൊലീസിന്​ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു.

ഡോ. സഫറുൽ ഇസ്​ലാം ഖാൻ (ഡൽഹി ന്യൂനപക്ഷ കമീഷൻ ചെയർമാൻ), രവി നായർ (പ്രസിഡൻറ്​, എസ്​.എ.എച്ച്​.ആർ.ഡി.സി), നവെയ്​ദ്​ ഹാമിദ്​ (പ്രസിഡൻറ്​, എ.ഐ.എം.എം.എം), സയ്യിദ്​ സആദത്തുല്ല ഹു​ൈസനി (അമീർ, ജമാഅത്തെ ഇസ്​ലാമി), മൗലാന തൗഖീർ റാസ (പ്രസിഡൻറ്​, മില്ലി ഇത്തിഹാദ്​), സിറാജ്​ സേട്ട്​ (ഐ.യു.എം.എൽ), ഉദിത് രാജ്​ (മുൻ എം.പി), ഉസ്​മ നഹീദ്​ (ഐ.ഐ.ഡബ്ല്യു.എ), മുഹമ്മദ്​ സുലൈമാൻ (പ്രസിഡൻറ്​, ഐ.എൻ.എൽ), എസ്​.ക്യൂ.ആർ ഇല്യാസ്​ (പ്രസിഡൻറ്​, വെൽഫെയർ പാർട്ടി), അംബരീഷ്​ റോയ്​ (വിവരാവകാശ പ്രവർത്തകൻ) തുടങ്ങി നിരവധി പേർ കത്തിൽ ഒപ്പു​െവച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Policecovid 19
News Summary - covid 19 delhi police
Next Story