Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വാക്​സിൻ...

കോവിഡ്​ വാക്​സിൻ വിറ്റ്​ ശതകോടീശ്വരന്മാരായത്​ ഒമ്പതുപേർ; പൂനവാലയുടെ വരുമാനത്തിലും വൻവർധന

text_fields
bookmark_border
കോവിഡ്​ വാക്​സിൻ വിറ്റ്​ ശതകോടീശ്വരന്മാരായത്​ ഒമ്പതുപേർ; പൂനവാലയുടെ വരുമാനത്തിലും വൻവർധന
cancel

ന്യൂഡൽഹി: കോവിഡിൽ സാധാരണക്കാരായ ആളുകളുടെ ജീവിതം വഴിമുട്ടിയപ്പോൾ, അതെ കോവിഡിനെ ഉപയോഗിച്ച്​ കോടീശ്വരൻമാരായത്​ ഒമ്പത്​ മരുന്നുകമ്പനികളാണെന്ന്​ റിപ്പോർട്ട്​.ലോകം ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന കാലത്ത്​​ വാക്​സിൻ വിറ്റ്​​ ശതകോടീശ്വ​രൻമാരായവരുടെ വിവരങ്ങൾ പീപ്പിൾസ് വാക്സിൻ അലയൻസാണ് പുറത്ത്​ വിട്ടത്​.

കോവിഡിലൂടെ ഇവരുടെ ആസ്​തി 19.3 ബില്യൺ ഡോളറായി ഉയർന്നു. ഈ പണമു​പയോഗിച്ച്​ ദരിദ്രരാജ്യങ്ങളിലെ മുഴുവൻ ആൾക്കാരെയും 1.3 തവണ വാക്സിനേഷൻ നൽകാനാകുമെന്നും പീപ്പിൾസ് വാക്സിൻ അലയൻസ്​ വെളിപ്പെടുത്തുന്നു. ലോക ജനസംഖ്യയുടെ 10 ശതമാനം ആളുകൾ ഉണ്ടായിരുന്നിട്ടും 0.2 ശതമാനം വാക്​സിൻ മാത്രമാണ് ഈ രാജ്യങ്ങൾക്ക് ലഭിച്ചത്.ജി 20 ആഗോള ആരോഗ്യ ഉച്ചകോടിക്ക് മുന്നോടിയായി​ പീപ്പിൾസ് വാക്സിൻ അലയൻസ് അംഗങ്ങളായ ഗ്ലോബൽ ജസ്റ്റിസ് നൗ, ഓക്സ്ഫാം, യു​നയ്​ഡ്​സ്​ എന്നിവർ ചേർന്നാണ്​ കോടീശ്വരൻമാരുടെ കണക്കുകൾ ശേഖരിച്ചത്​.

കൊവിഷീൽഡ്​ വാക്​സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകനും അദാർ പൂനവാലയുടെ പിതാവുമായ സൈറസ് പൂനവലയുടെ വരുമാനത്തിലും വൻ വർദ്ധനയുണ്ടായി. കഴിഞ്ഞ വർഷം 8.2 ബില്യൺ ഡോളറായിരുന്നവെങ്കിൽ 2021 ൽ 12.7 ബില്യൺ ഡോളറായി ഉയർന്നുവെന്നും കണക്കുകൾ പറയുന്നു.

ജീവൻ നിലനിർത്താൻ ​േവണ്ടി ജനം എന്ത് വില നൽകാനും ശ്രമിക്കുമെന്നുള്ള ഉറപ്പാണ് ഈ കെട്ടകാലത്തും കൊള്ളലാഭമെന്ന ലക്ഷ്യം നേടാൻ​ കുത്തകകളെ പ്രേരിപ്പിക്കുന്നത്​. ലോക ജനങ്ങളുടെ പണം കൊണ്ടാണ്​ ഇവർ കോടീശ്വരൻമാരാകുന്നതെന്നും അവർ കുറ്റപ്പെടുത്തി.

അതെ സമയം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലെ പൗരന്മാർക്ക്​ ഈ മരുന്ന്​കമ്പനികൾക്ക്​ വലിയവില നൽകി വാക്​സിൻ വാങ്ങാനാകാത്ത സാഹചര്യമുണ്ട്​. അതിനാൽ വാക്​സിൻ എന്നത്​​ പണസമ്പാദനത്തിനുള്ള മാർഗം മാത്രമാകരുത്​. നന്മയായിരിക്കണം അതിന്​ പിന്നിലെ ഘടകം. വാക്​സിൻ ഉൽപാദന രംഗത്തെ കുത്തകവത്​കരണം അവസാനിപ്പിച്ചാലെ അതിന്​ പരിഹാരമുണ്ടാകുവെന്നും പീപ്പിൾസ് വാക്സിൻ അലയൻസ്​ വാദിക്കുന്നു.

മോഡേണയുടെ സി.ഇ.ഒ സ്​റ്റീഫൻ ബാൻസെൽ,സി‌.ഇ‌.ഒയും ബയോ‌ടെക്കിന്‍റെ സഹസ്ഥാപകനുമായ ഉഗുർ‌ സാഹിൻ‌, ഇമ്യൂണോളജിസ്റ്റും മോഡേണയുടെ സ്ഥാപക നിക്ഷേപകനുമായ തിമോത്തി സ്പ്രിംഗർ, മോഡേണയുടെ ചെയർമാൻ നൗബർ അഫിയാൻ അടക്കം ഒമ്പതുപേരാണ്​ ശതകോടീശ്വരൻമാരുടെ പട്ടികയിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:billionaires​Covid 19
News Summary - COVID-19 created 9 new billionaires
Next Story