Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ കോവിഡ്​...

രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 11,439; 377 മരണം

text_fields
bookmark_border
രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 11,439; 377 മരണം
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം പ​തി​നൊന്നായിരം കടന്നു​. 24 മ​ണി​ക്കൂ​റി​നു​ള്ളി ​ൽ 1400 പേർക്ക്​ കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ കോവിഡ്​ പോസിറ്റീവായവരുടെ എണ്ണം 11,439 ആയി. കേന്ദ്രആരോഗ്യമന്ത്ര ാലയം പുറത്തുവിട്ട കണക്കുപ്രകാരം ഇതുവരെ 377 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. നിലവിൽ​ 9756 പേരാണ്​ ചികിത്സയിലുള്ളത്​. 1306 പേർ രോഗമുക്തി നേടി.

മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 2,687 ആയി ഉയർന്നു. ഇവിടെ 160 പേർക്കാണ്​ ജീവൻ നഷ്​ടമായത്​. ഡൽഹിയിൽ 1,561 രോഗബാധിതരാണുള്ളത്​. 28 പേർ മരിച്ചു. തമിഴ്​നാട്ടിൽ 11 പേർ കോവിഡ്​ ബാധിച്ച്​ മരിക്കുകയും 1,204 പേർക്ക്​ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്​തു.

മ​ഹാ​രാ​ഷ്​​ട്ര​യും ത​മി​ഴ്​​നാ​ടും ഡ​ൽ​ഹി​യും രാ​ജ​സ്​​ഥാ​നും മ​ധ്യ​പ്ര​ദേ​ശ​ു​മെ​ല്ലാം രോ​ഗ​വ്യാ​പ​ന​ത്തെ പി​ടി​ച്ചു​കെ​ട്ടാ​നാ​വ​ാ​തെ വ​ല​യു​ക​യാ​ണ്. 730 പേർക്ക്​ രോഗം സ്ഥിരീകരിച്ച മധ്യപ്രദേശിൽ 50 മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഗുജറാത്തിൽ 617 പേർക്ക്​ കോവിഡ്​ ബാധിക്കുകയും 26 പേർ മരിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsCoronavirus#Covid19
News Summary - Covid-19 count surges past 10,000 - India news
Next Story