Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്-19: ചെന്നൈയിൽ മരണം 2,000 കവിഞ്ഞു
text_fieldsbookmark_border
ചെന്നൈ: നഗരത്തിൽ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2011 ആയി ഉയർന്നു. 24 മണിക്കൂറിനിടെ ചെന്നൈയിൽ മാത്രം 1,155 പേർക്ക് രോഗം ബാധിച്ചു. രോഗബാധിതരുടെ മൊത്തം എണ്ണം 94,695 ആണ്.
അതേസമയം തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 64,129 സാമ്പിളുകൾ പരിശോധിച്ചതിൽ 6,986 പേർക്ക് പുതുതായി രോഗബാധ കണ്ടെത്തി. ഇതിൽ കേരളത്തിൽ നിന്നെത്തിയ ഒമ്പത് പേരും ഉൾപ്പെടും. സംസ്ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2,13,723. ഇതേവരെ 23,51,463 സാമ്പിളുകൾ പരിശോധിച്ചു.
ചികിത്സയിൽ കഴിഞ്ഞിരുന്ന 85 പേർ കൂടി മരിച്ചു. മൊത്തം മരണം 3,494 ആയി ഉയർന്നു. ഞായറാഴ്ച സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽനിന്ന് 5,471 പേർ രോഗമുക്തി നേടി. രോഗം ഭേദമായവരുടെ എണ്ണം 1,56,526 ആണ്. 53,703 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
Next Story
