Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാമൂഹിക വ്യാപന സാധ്യത:...

സാമൂഹിക വ്യാപന സാധ്യത: അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കി കേന്ദ്രം

text_fields
bookmark_border
covid.jpg
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ കോ​വി​ഡ്​-19 സാ​മൂ​ഹി​ക വ്യാ​പ​ന​ത്തി​ലേ​ക്ക്​ ക​ട​ന്നേ​ക്കു​മെ​ന്ന ഭീ​തി​യി​ൽ ആ​രോ​ഗ്യ ​രം​ഗ​ത്തെ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്രം. താ​ൽ​കാ​ലി​ക ആ​ശു​പ​ത്രി​ക​ളും വ​െൻറി​ലേ​റ്റ​റു​ക​ളും സ്​​ഥാ​പി​ക്കു​ന്ന​തി​ന്​ റെ​യി​ൽ​വേ​യു​ടെ​യും പ​ട്ടാ​ള​ത്തി​​െൻറ​യും സൗ​ക​ര്യ​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ്​ പ​ദ്ധ​തി. സാ​മൂ​ഹി​ക വ്യാ​പ​നം ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച്​ കൗ​ൺ​സി​ലും (ഐ.​സി.​എം.​ആ​ർ) സ്ഥി​രീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ലും സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ട്​ സ​ജ്ജ​മാ​കാ​നാ​ണ്​ നി​ർ​ദേ​ശം. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്​​ച മു​ത​ൽ രാ​ജ്യം 21 ദി​വ​സ​ത്തെ ലോ​ക്​​ഡൗ​ണി​ലാ​ണ്.

കോ​വി​ഡ്​ പ്ര​ത്യേ​ക ആ​ശു​പ​ത്രി​ക​ൾ സ്ഥാ​പി​ക്കാ​ൻ കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 17 സം​സ്ഥാ​ന​ങ്ങ​ൾ ഇ​തി​​െൻറ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ത​ങ്ങ​ളു​ടെ അ​ധീ​ന​ത​യി​ലു​ള്ള 28 ആ​ശു​പ​ത്രി​ക​ൾ കോ​വി​ഡ്​ ചി​കി​ത്സ​ക്കാ​യി വി​ട്ടു​ന​ൽ​കാ​ൻ സൈ​ന്യ​വും തീ​രു​മാ​നി​ച്ചു. നി​ർ​േ​ദ​ശ​പ്ര​കാ​രം ര​ണ്ടു​മാ​സ​ത്തി​ന​കം 30,000​ വ​െൻറി​ലേ​റ്റ​റു​ക​ൾ നി​ർ​മി​ക്കാ​ൻ ഭാ​ര​ത്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ലി​മി​റ്റ​ഡ്​ ഒ​രു​ക്കം തു​ട​ങ്ങി. സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ​ണം ചെ​ല​വ​ഴി​ക്കാ​ൻ സൈ​ന്യ​ത്തി​ന്​ സ​ർ​ക്കാ​ർ അ​ധി​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. എ.​സി കോ​ച്ചു​ക​ൾ ഒ​ഴി​കെ​യു​ള്ള കോ​ച്ചു​ക​ളി​ൽ ഐ​സൊ​ലേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കാ​ൻ റെ​യി​ൽ​വേ​യും ആ​സൂ​ത്ര​ണം തു​ട​ങ്ങി.

പൊ​തു, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ​ പ്ര​ത്യേ​ക കോ​വി​ഡ്​ ചി​കി​ത്സ സൗ​ക​ര്യം ഒ​രു​ക്കാ​നും അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ശ​സ്​​ത്ര​ക്രി​യ​ക​ൾ നീ​ട്ടി​വെ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തേ ഓ​ർ​ഡ​ർ ന​ൽ​കി​യ 1200 വ​െൻറി​ലേ​റ്റ​റു​ക​ൾ​ക്കു​ പു​റ​മെ, 10,000 വ​െൻറി​ലേ​റ്റ​റു​ക​ൾ​ക്കു​കൂ​ടി ഓ​ർ​ഡ​ർ കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ജോ. ​സെ​ക്ര​ട്ട​റി ല​വ്​ അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

Latest Video

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona viruscommunity spreading
News Summary - covid 19: chance of community spread basic facilities -india news
Next Story