Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ കോവിഡ്​...

രാജ്യത്ത്​ കോവിഡ്​ ബാധിതർ 24,506; മരണം 775

text_fields
bookmark_border
രാജ്യത്ത്​ കോവിഡ്​ ബാധിതർ 24,506; മരണം 775
cancel

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,429 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചതോടെ രാജ്യത്തെ ​രോഗികളുടെ എണ്ണ ം 24,506 ആയി. 18,668 ​പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 5063 പേർക്ക്​ ഇതുവരെ രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച് ചു.

രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 775 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളതിൽ 57 പേരാണ്​ മരിച്ചത്​.

മഹാരാഷ്​ട്രയിലാണ്​ കോവിഡ്​ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. ഇവിടത്തെ രോഗബാധിതരുടെ എണ്ണം 6,817 ആണ്​. 301 പേരാണ്​ മാഹരാഷ്​ട്രയിൽ മാത്രം മരിച്ചത്​. 840 പേർ രോഗമുക്തരാകുകയും ചെയ്​തു.

മഹാരാഷ്​ട്രക്ക്​ പുറമെ ഗുജറാത്തിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്​. 2815 പേർക്കാണ്​ ഗുജറാത്തിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. 265 പേർ രോഗമുക്തരാകുകയും 127 പേർ മരിക്കുകയും ചെയ്​തു.

ഡൽഹിയിലെ രോഗബാധിതരുടെ എണ്ണം 2514 ആയി. 53 പേരാണ്​ ഇവിടെ മരിച്ചത്​. തമിഴ്​നാട്​, രാജസ്​ഥാൻ, മധ്യപ്രദേശ്​, ഉത്തർ പ്രദേശ്​ എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുന്നുണ്ട്​. കോവിഡ്​ ആദ്യം സ്​ഥിരീകരിച്ച കേരളത്തിൽ ഇതുവരെ 450 പേർക്കാണ്​ രോഗം കണ്ടെത്തിയത്​.


Show Full Article
TAGS:covid 19 corona india covid death india news malayalam news 
News Summary - COVID-19 Cases Mount to 24,506 in India -India news
Next Story