Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ...

മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 300 കടന്നു; 24 മണിക്കൂറിനുള്ളിൽ 72 രോഗികൾ

text_fields
bookmark_border
മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 300 കടന്നു; 24 മണിക്കൂറിനുള്ളിൽ 72 രോഗികൾ
cancel

മുംബൈ: മഹാരാഷ്​ട്രയിൽ കോവിഡ്​19 ബാധിച്ചവരുടെ എണ്ണം 300 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 72 പേർക്കാണ്​ കോവിഡ്​ സ ്ഥീരീകരിച്ചത്​. ഇതോടെ സംസ്ഥാനത്ത്​ രോഗബാധിതരുടെ എണ്ണം 302 ആയി. ആദ്യമായാണ് രാജ്യത്ത്​ കുറഞ്ഞ സമയത്തിനുള്ളിൽ ഇ​ത്രയധികം പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുന്നത്.​ എന്നാൽ സംസ്ഥാനത്ത്​ സമൂഹ വ്യാപനം നടന്നിട്ടില്ലെന്നാണ്​ ആരോഗ്യവകുപ്പ്​ പറയുന്നത്​.

തലസ്ഥാന നഗരമായ മുംബൈയിൽ 59 പേരാണ്​ ചികിത്സയിലുള്ളത്​. അഹമ്മദ്​നഗർ, പൂനെ, താനെ, കല്യാൺ-ഡോംബിവ്ലി, നവി മുംബൈ, വശി വിരാർ എന്നിവടങ്ങളിൽ നിന്നുള്ളവർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്​.

രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 227 പേർക്ക്​ കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ​കോവിഡ്​ വൈറസ്​ ബാധയുള്ളവരുടെ എണ്ണം 1,251 ആയി. ഇതുവരെ 32 മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​.

Show Full Article
TAGS:COVID-19 maharashtra india news 
News Summary - COVID-19 cases in Maharashtra jump to 302, biggest rise in single day - India news
Next Story