Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ കോവിഡ്​...

ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 15,000 കടന്നു; മരണം 507

text_fields
bookmark_border
ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 15,000 കടന്നു; മരണം 507
cancel

ന്യൂഡൽഹി: രാജ്യത്തെ കോവിഡ്​ 19 വൈറസ്​ ബാധിതരു​െട എണ്ണം 15,712 ആയി. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ്​ പുതിയ കണക്ക ുകൾ പുറത്ത്​ വിട്ടത്​. 12,974 പേരാണ്​ ചികിൽസയിൽ തുടരുന്നത്​. 2,231 പേർ രോഗമുക്​തരായി. 507 പേർ മരിച്ചു.

കണക്കുകൾ പ്രകാരം മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ളത്​. 3651 പേർക്കാണ്​ മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിച്ചത്​. 365 പേർ രോഗമുക്​തരായപ്പോൾ 211 മരണം റിപ്പോർട്ട്​ ചെയ്​തു.1893 കോവിഡ്​ ബാധിതരുള്ള ഡൽഹിയാണ്​ രണ്ടാം സ്ഥാനത്ത്​. ഡൽഹിയിൽ 72 പേർ രോഗമുക്​തരായപ്പോൾ 42 പേർ മരിച്ചു. തമിഴ്​നാട്ടിൽ 1372 പേർക്കും രാജസ്ഥാനിൽ 1,351 പേർക്കും രോഗം സ്ഥിരീകരിച്ചു.

മധ്യപ്രദേശിൽ 1,407 പേർക്ക്​ രോഗം ബാധിച്ചപ്പോൾ ഇതിൽ 127 പേർ രോഗമുക്​തരായി. 70 പേർ മരിച്ചു. യു.പിയിൽ 805 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

Show Full Article
TAGS:covid 19 corona virus india news malayalam news 
News Summary - COVID-19 cases in India cross 15,000, death toll at 507-India news
Next Story