Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ രോഗികളുടെ...

കോവിഡ്​ രോഗികളുടെ എണ്ണം കുറഞ്ഞു; മൂന്നാം തരംഗത്തിനുള്ള തയാറെടുപ്പ്​ തുടങ്ങി ഡൽഹി

text_fields
bookmark_border
കോവിഡ്​ രോഗികളുടെ എണ്ണം കുറഞ്ഞു; മൂന്നാം തരംഗത്തിനുള്ള തയാറെടുപ്പ്​ തുടങ്ങി ഡൽഹി
cancel

ന്യൂഡൽഹി: കോവിഡ്​ രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറഞ്ഞതോടെ മൂന്നാം തരംഗത്തിനായി തയാറെടുത്ത്​ ഡൽഹി. മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളാണ്​ മൂന്നാം തരംഗത്തിനുള്ള തയാറെടുപ്പ്​ തുടങ്ങിയെന്ന്​ അറിയിച്ചത്​. മൂന്നാം തരംഗത്തിൽ രാജ്യതലസ്ഥാനത്ത്​ 40,000ത്തോളം ഓക്​സിജൻ ബെഡുകളും 10,000 ഐ.സി.യു ബെഡുകളും ആവശ്യമായി വരും. യുവാക്കളേയും കുട്ടികളേയുമായിരിക്കും മൂന്നാം തരംഗം ഗുരുതരമായി ബാധിക്കുകയെന്നും കെജ്​രിവാൾ പറഞ്ഞു.

മൂന്നാം തരംഗം ഉണ്ടാവാനുള്ള സാധ്യത തള്ളികളയാനാവില്ലെന്ന്​ വിദഗ്​ധർ മുന്നറിയിപ്പ്​ നൽകിയിരുന്നു. ലോക്​ഡൗൺ പിൻവലിക്കു​േമ്പാൾ മൂന്നാം തരംഗത്തിനുള്ള സാധ്യതയുണ്ടാവും. ഇതിനൊപ്പം വാക്​സിനേഷനിലെ മെല്ലെപ്പോക്കും പ്രതിസന്ധിയാവുമെന്നും വിദഗ്​ധർ വ്യക്​തമാക്കിയിരുന്നു.

മൂന്നാംതരംഗത്തെ പ്രതിരോധിക്കാനുള്ള ഒരുക്കങ്ങൾ നേരത്തെ തുടരണം. കുട്ടികളെ മൂന്നാം തരംഗത്തിൽ നിന്ന്​ രക്ഷിക്കുന്നതിനായി പ്രത്യേക ടാസ്​ക്​ ഫോഴ്​സ്​ രൂപീകരിക്കും. മരുന്നുകൾ, ഓക്​സിജൻ, കിടക്കകൾ എന്നിവ ലഭിക്കു​ന്നുണ്ടോയെന്ന്​ അറിയാൻ സമിതി രൂപീകരിക്കുമെന്നും കെജ്​രിവാൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - Covid-19 cases down, Delhi begins 3rd wave prep
Next Story