Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യത്ത് 14,506 കോവിഡ് കേസ്; 30 പേർ മരിച്ചു
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 14,506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 4,34,33,345 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ റിപ്പോർട്ട് ചെയ്ത മരണസംഖ്യ 5,25,077 ആയി ഉയർന്നു.
99,602 രോഗികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അതേസമയം പ്രതിദിന രോഗമുക്തരുടെ എണ്ണം 98.56 ശതമാനമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പുതുതായി 11,574 പേരാണ് രോഗമുക്തരായത്. രാജ്യത്തുടനീളം രോഗമുക്തി നേടിയവരുടെ എണ്ണം 4,28,08,666 ആയി. കഴിഞ്ഞ ദിവസം ആകെ രോഗബാധിതരുടെ എണ്ണം 11,793 ആയിരുന്നു.
Next Story

