കോവിഡിനൊപ്പം െഡങ്കിപ്പനിയും; മനീഷ് സിസോദിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
text_fieldsന്യൂഡൽഹി: കോവിഡ് പോസിറ്റീവായതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
പനിയും ശ്വാസതടസവും രക്തത്തിൽ പ്ലേറ്റ്ലറ്റുകളുടെ അളവ് കുറയുകയും ചെയ്തതിനെ തുടർന്നാണ് ലോക് നായക് ജയപ്രകാശ് ആശുപത്രിയിലേക്ക് മാറ്റിയത്. സെപ്റ്റംബർ 14ന് കോവിഡ് സ്ഥിരീകരിച്ച ശേഷം അദ്ദേഹത്തിെൻറ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹംതന്നെ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. താൻ വീട്ടിൽ ചികിത്സയിൽ തുടരുകയാണെന്നും താനുമായി സമ്പർക്കത്തിലായ എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ബുധനാഴ്ചയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

