Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​: ഇന്ത്യക്ക്​...

കോവിഡ്​: ഇന്ത്യക്ക്​ ആശ്വാസം; ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നു

text_fields
bookmark_border
കോവിഡ്​: ഇന്ത്യക്ക്​ ആശ്വാസം; ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നു
cancel

ന്യൂഡൽഹി: കോവിഡുമായി ബന്ധപ്പെട്ട്​ ഇന്ത്യക്ക്​ ആശ്വാസം പകരുന്ന കണക്കുകൾ പുറത്ത്​. രാജ്യത്തെ ചികിത്സയിലുള്ള കോവിഡ്​ രോഗികളുടെ എണ്ണം ഓരോ ദിവസവും കുറയുകയാണെന്ന്​ കണക്കുകളിൽ നിന്ന്​ വ്യക്​തമാകും. നിലവിൽ 201,632 പേരാണ്​ കോവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 2046 പേരുടെ കുറവുണ്ടായി.

15,981 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ചത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 34,053,573 ആയി ഉയർന്നു. 166 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചിട്ടുണ്ട്​. ഇതോടെ ആകെ മരണസംഖ്യ 451,980 ആയി ഉയർന്നു.

മാർച്ച്​ 2020ന്​ ശേഷം ഇതാദ്യമായാണ്​ ആക്​ടീവ്​ കേസുകളുടെ എണ്ണത്തിൽ ഇത്രയും കുറവ്​ രേഖപ്പെടുത്തുന്നത്​. 98.07 ശതമാനമാണ്​ രാജ്യത്തെ രോഗമുക്​തിനിരക്ക്​. 9,23,003 കോവിഡ്​ പരിശോധനയാണ്​ കഴിഞ്ഞ ദിവസം മാത്രം നടത്തിയത്​. ഇതോടെ ആകെ 58,98,35,258 പരിശോധനകൾ നടത്തിയെന്നും ​ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത്​ വാക്​സിൻ വിതരണവും ത്വരിതഗതിയിൽ മുന്നോട്ട്​ പോകുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.

Show Full Article
TAGS:covid 19 
News Summary - Covid-19 active cases in India set to go below 2,00,000-mark
Next Story