
കോവിഡ്: രാജ്യത്ത് സജീവ കേസുകളുടെ എണ്ണം എട്ടുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ, പുതുതായി 12514 പേർക്ക് രോഗബാധ
text_fieldsന്യൂഡൽഹി: രാജ്യത്തെ കോവിഡ് സജീവ കേസുകളുടെ എണ്ണം 248 ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. 1,58,817 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 12,514 പേർക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരികരിച്ചു. ഇതോടെ ഇന്ത്യയിൽ കോവിഡ് സ്ഥിരികരിച്ചവരുടെ എണ്ണം 3,42,85,914 ആയി ഉയർന്നു.
8,81,379 സാമ്പിളുകളാണ് പരിശോധന നടത്തിയത്. ചികിത്സയിൽ കഴിഞ്ഞിരുന്ന 12,718 പേർ കോവിഡ് മുക്തരായി. ആകെ കോവിഡ് മുക്തരുടെ എണ്ണം 3,36,68,500 ആയി. ഇതുവരെ രാജ്യത്ത് 60,92,01,294 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.
251 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവൻ നഷ്ടമായത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,58,437 ആയി.
തുടർച്ചയായ 24ാമത്തെ ദിവസമാണ് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 20,000ത്തിൽ താഴെ റിപ്പോർട്ട് ചെയ്യുന്നത്. 50,000 ത്തിൽ താഴെ കേസുകൾ തുടർച്ചയായ 127ാമത്തെ ദിവസവും. 98.20 ശതമാനമാണ് രോഗമുക്തി നിരക്കെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
