Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ പിഞ്ചു...

ബംഗാളിൽ പിഞ്ചു കുഞ്ഞുൾപ്പെടെ ഒരു കുടുംബത്ത​ിലെ അഞ്ചുപേർക്ക്​ കോവിഡ്​ ബാധ

text_fields
bookmark_border
ബംഗാളിൽ പിഞ്ചു കുഞ്ഞുൾപ്പെടെ ഒരു കുടുംബത്ത​ിലെ അഞ്ചുപേർക്ക്​ കോവിഡ്​ ബാധ
cancel

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഒമ്പതുമാസം പ്രായമായ കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചു​പേർക്ക്​ കോവിഡ്​ ബാധ. ഇതിൽ കുഞ്ഞിനെകൂടാതെ ആറുവയസുകാരിയും 11 കാരനും രോഗബാധിതരിൽ ഉൾപ്പെടുന്നു. കൂടാതെ 27 ഉം 45 ഉം വയസായ രണ്ടു സ്​ത്രീകൾക്കുമാണ്​ കോവിഡ്​ ബാധ.

പശ്ചിമ ബംഗാളിലെ കോവിഡ്​ ബാധിതരുടെ എണ്ണം ഇതോടെ 15 ആയി. യു​.കെയിൽനിന്നും എത്തിയ ആളുമായി 27 കാരി സമ്പർക്കം പുലർത്തിയിരുന്നു. ഇയാൾക്ക്​ പിന്നീട്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്​തിരുന്നു. തുടർന്ന്​ ഇയാളുമായി ബന്ധപ്പെട്ട എല്ലാവരെയും നിരീക്ഷണത്തിലാക്കി.

27 കാരിയുടെ ഒമ്പതുമാസ​ം പ്രായമായ കുഞ്ഞും ആറുവയസായ മകളും കോവിഡ്​ സംശയ​ത്തെ തുടർന്ന്​ ആദ്യം സമീപത്തെ ആശുപത്രിയിലെത്തി. പിന്നീട്​ കുടുംബത്തിലെ തന്നെ 45 വയസായ സ്​ത്രീയിലും അവരുടെ മകനിലും രോഗം സ്​ഥിരീകരിക്കുകയായിരുന്നു. ഈ കുടുംബത്തിലെ എട്ടുപേരും മാർച്ച്​ 23 മുതൽ വീട്ടുനിരീക്ഷണത്തിലായിരുന്നു.

Show Full Article
TAGS:covid 19 corona Covid india west bengal india news malayalam news 
News Summary - COVID-19: 9-Month-Old, 4 Family Members Test Positive For Covid In Bengal -India news
Next Story