Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് 19: ഇന്ത്യയിൽ...

കോവിഡ് 19: ഇന്ത്യയിൽ രോഗബാധിതർ 60

text_fields
bookmark_border
കോവിഡ് 19: ഇന്ത്യയിൽ രോഗബാധിതർ 60
cancel
camera_altImage: PTI

ന്യൂ​ഡ​ൽ​ഹി/​ചെന്നൈ: പത്ത്​ പേർക്ക്​ കൂടി പുതുതായി രോഗം ക​​ണ്ടെത്തിയതോടെ രാ​ജ്യ​ത്ത്​ കോ​വി​ഡ്​-19 വൈ​റ​സ ്​​ബാ​ധി​ച്ച​വ​ർ 60 ആ​യി. മഹാരാഷ്​ട്രയിൽ രണ്ട്​ ഡ​ൽ​ഹി​യി​ലും രാ​ജ​സ്​​ഥാ​നി​ലും ഒാരോരുത്തർക്കും വീതമാണ്​ ​ ബു​ധ​നാ​ഴ്​​ച രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്.ഏപ്രിൽ 15 വരെ ഇന്ത്യ സന്ദർശിക്കാനുള്ള വിസക്ക്​ കർശന നിയന്ത്രണവുമുണ്ട്​. അനിവാര്യ സാഹചര്യങ്ങളിൽ ഒഴികെ ഇന്ത്യക്കാർ വിദേശ സന്ദർശനം ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്​.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ത​മി​ഴ്​​നാ​ട്ടി​ൽ ര​ണ്ട്​ മ​ല​യാ​ളി​ക​ൾ ചി​കി​ത്സ​ യി​ലാ​ണ്. ചെ​ന്നൈ രാ​ജാ​ജി ഗ​വ. ആ​ശു​പ​ത്രി ​െഎ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പു​ന​ലൂ​ർ സ്വ​ദേ​ശി​യാ​ണ്​ ചി​കി​ത്സ​യി​ൽ. മ​ധു​ര​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ഇ​യാ​ൾ ഇ​റ്റ​ലി, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​​ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ​താ​ണ്. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​താ​യി മ​ധു​ര ക​ല​ക്​​ട​ർ അ​റി​യി​ച്ചു.

മ​ലേ​ഷ്യ​യി​ൽ​നി​ന്ന്​ കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി​യ തൃ​ശൂ​ർ സ്വ​ദേ​ശി​യെ കോ​യ​മ്പ​ത്തൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലെ പ്ര​ത്യേ​ക വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രു​ടെ​യും ര​ക്ത​സാ​മ്പി​ൾ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

ദു​ബൈ​യി​ൽ​നി​ന്ന്​ ചെ​ന്നൈ​യി​ലെ​ത്തി​യ നാ​ഗ​പ​ട്ട​ണം സ്വ​ദേ​ശി​യെ രോ​ഗ​ല​ക്ഷ​ണ​ത്തെ തു​ട​ർ​ന്ന്​ രാ​ജീ​വ് ​ഗാ​ന്ധി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​തി​നി​ടെ, കോ​ഴി​ക​ളി​ൽ കോ​വി​ഡ്​-19 ബാ​ധി​ക്കു​ന്ന​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ ക​രൂ​ർ ചെ​ന്നി​മ​ല പെ​രി​യ​സാ​മി(40)​യെ അ​റ​സ്​​റ്റു​ചെ​യ്​​തു.

ത​മി​ഴ്​​നാ​ട്ടി​ൽ ആ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​തെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​റി​യി​ച്ചു. ഒ​മാ​നി​ൽ​നി​ന്നെ​ത്തി​യ കാ​ഞ്ചി​പു​രം സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​തു​വ​രെ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ളു​ടെ രോ​ഗം ഭേ​ദ​മാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​സി.​വി​ജ​യ്​​ഭാ​സ്​​ക്ക​ർ അ​റി​യി​ച്ചു. ഡെ​ൽ, മൈ​ൻ​ഡ്​ ട്രീ ​ക​മ്പ​നി​ക​ളി​ലെ ര​ണ്ടു​ജീ​വ​ന​ക്കാ​ർ​ക്ക്​​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. ഇ​രു​വ​രും വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newscorona virus
News Summary - covid 19 60 infected in india
Next Story