Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആന്ധ്രപ്രദേശിൽ...

ആന്ധ്രപ്രദേശിൽ സ്​കൂളുകൾ തുറന്നതിന്​ പിന്നാലെ 262 വിദ്യാർഥികൾക്കും 160 അധ്യാപകർക്കും കോവിഡ്​

text_fields
bookmark_border
ആന്ധ്രപ്രദേശിൽ സ്​കൂളുകൾ തുറന്നതിന്​ പിന്നാലെ 262 വിദ്യാർഥികൾക്കും 160 അധ്യാപകർക്കും കോവിഡ്​
cancel

ഹൈദരാബാദ്​: സ്​കൂളുകൾ തുറന്ന്​ മൂന്ന്​ ദിവസം പിന്നിട്ടതിന്​ പിന്നാലെ ആന്ധ്രപ്രദേശിൽ 262 വിദ്യാർഥികൾക്കും 160 അധ്യാപകർക്കും കോവിഡ്​. നവംബർ രണ്ടിനാണ്​ ആന്ധ്രയിലെ സർക്കാർ സ്​കൂളുകളും കോളജുകളും തുറന്നത്​. സ്​കൂളുകളിൽ ഒമ്പത്​, 10 ക്ലാസുകളിലെ വിദ്യാർഥികൾ മാത്രമാണ്​ എത്തിയത്​.

ആന്ധ്രപ്രദേശിൽ ഒമ്പത്​, 10 ക്ലാസുകളിൽ 9.75 ലക്ഷം വിദ്യാർഥികളാണുള്ളത്​. ഇതിൽ 3.93 ലക്ഷം പേരാണ്​ ഹാജരായത്​. 1.11 ലക്ഷം അധ്യാപകരിൽ 99,000 പേരും എത്തി. ഇതിലാണ്​ 262 വിദ്യാർഥികൾക്കും 160 അധ്യാപകർക്കും കോവിഡ്​ സ്ഥിരീകരിച്ചത്​. ആശങ്കപ്പെടേണ്ട സാഹചര്യമല്ല ആന്ധ്രയിലുള്ളതെന്ന്​ അധികൃതർ പ്രതികരിച്ചു.

സ്​കൂളിലെത്തിയ വിദ്യാർഥികളുടെ എണ്ണവുമായി താരതമ്യം ചെയ്യു​േമ്പാൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്​ സ്​കുൾ വിദ്യാഭ്യാസ കമ്മീഷണർ വി.ചിന്ന വീരഭദ്രുഡു പറഞ്ഞു. കോവിഡ്​ പ്രോ​ട്ടോകോൾ പാലിച്ചാണ്​ അധ്യയനം മുന്നോട്ട്​ പോകുന്നതെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:andhra pradesh​Covid 19School Re opening
Next Story