Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covaxin
cancel
Homechevron_rightNewschevron_rightIndiachevron_rightകോവാക്​സിന്​...

കോവാക്​സിന്​ കോവിഷീൽഡിനേക്കാൾ ഇരട്ടിവില; കാരണം വ്യക്​തമാക്കി വിദഗ്​ധർ

text_fields
bookmark_border

ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിലെ പ്രധാന ചുവടുവെപ്പാണ്​ വാക്​സിനേഷൻ. ഇന്ത്യയിൽ നിലവിൽ മൂന്ന്​ വാക്​സിനുകളാണ്​ ലഭ്യമായിട്ടുള്ളത്​. കോവിഷീൽഡ്​, സ്​പുടിനിക്​ വി, കോവാക്​സിൻ എന്നിവയാണ്​ അവ. ഇതിൽ കോവാക്​സിൻ മാത്രമാണ്​ ഇന്ത്യയിൽ നിർമിച്ചിട്ടുള്ളത്​.

ഒരു ഡോസ്​ കോവിഷീൽഡിന്​ പരമാവധി വില 780 രൂപയാണ്​. റഷ്യയുടെ സ്​പുടിനികിൻെറ പരമാവധി വില 1145 രൂപയും. എന്നാൽ, കോവാക്​സിൻെറ ഒരു ഡോസിന്​ പരമാവധി ഈടാക്കുന്ന തുക 1410 രൂപയണ്​. 150 രൂപ ജി.എസ്​.ടി അടക്കമാണ്​ ഈ നിരക്ക്​.

അതായത്​ കോവിഷീൽഡിൻെറ വിലയുടെ ഇരട്ടി വരും. കൂടാതെ വിദേശത്ത് അമേരിക്കയുടെ ഫൈസറിനേക്കാൾ വിലയുമുണ്ട്​. ആഗോളതലത്തിൽ ചെലവേറിയ മൂന്നാമത്തെ വാക്‌സിനും കോവാക്​സിൻ തന്നെ.

ചെലവേറിയ സാ​ങ്കേതിക വിദ്യയാണ്​ കോവാക്സിൻെറ നിർമാണത്തിൽ ഉപയോഗിക്കുന്നതെന്നും അതാണ്​ വില വർധിക്കാൻ കാരണമെന്നും വിദഗ്​ധർ പറയുന്നു. 'കോവാക്‌സിൻെറ സാങ്കേതികവിദ്യ കോവിഷീൽഡിൽനിന്നും സ്പുട്‌നിക്കിൽനിന്നും വളരെ വ്യത്യസ്തമാണ്. കോവാക്‌സിൻ തയാറാക്കാൻ പ്രവർത്തനരഹിതമായ മുഴുവൻ വൈറസും ഉപയോഗിക്കുന്നു. അതിനാൽ നൂറുകണക്കിന് ലിറ്റർ വിലയേറിയ സെറം ഇറക്കുമതി ചെയ്യണം.

ബി.‌എസ്‌.എൽ ലാബുകൾക്ക് കീഴിൽ സൂക്ഷിക്കുന്ന ഈ സെറത്തിൽ വൈറസ് വളരുന്നു. ഇവയെ പ്രവർത്തനരഹിതമായി നിർത്തി അതീവ മുൻകരുതലുകളോടെയാണ്​ ഇതിൻെറ പ്രവർത്തനം' -സെൻറർ ഫോർ സെല്ലുലാർ ആൻഡ്​ മോളിക്യുലർ ബയോളജി ഉപദേഷ്​ടാവ് രാകേഷ് മിശ്ര പറയുന്നു.

'കോവാക്​സിന്​ കോവിഷീൽഡിൻെറ ഇരട്ടി വിലയാണെന്ന് മനസ്സിലാക്കാൻ കഴിയും. പക്ഷേ, കോവിഷീൽഡിനും സ്​പുട്‌നിക്കിനും വ്യത്യസ്ത വില ഈടാക്കുന്നതിന്​ പിന്നിൽ വാണിജ്യപരമായ കാരണങ്ങളുണ്ടാകാം. സാ​ങ്കേതികമായി എം‌.ആർ.‌എൻ.‌എ വാക്സിനുകൾ ഏറ്റവും എളുപ്പമുള്ളതും നിർമിക്കാൻ ചെലവ്​ കുറഞ്ഞതുമാണ്. വിശാലമായ സൗകര്യവും ആവശ്യമില്ല' -ഡോ. മിശ്ര കൂട്ടിച്ചേർത്തു.

എം‌.ആർ.‌എൻ.‌എ വാക്‌സിനുകളാണ് ഫൈസറും മോഡേണയും. ഇവയിൽ കോവിഡിന്​ കാരണമാകുന്ന ജീവനുള്ള വൈറസ് ഉപയോഗിക്കുന്നില്ല. പകരം കോവിഡ് വൈറസിൻെറ ഉപരിതലത്തിൽ കാണപ്പെടുന്ന 'സ്പൈക്ക് പ്രോട്ടീൻെറ' നിരുപദ്രവകരമായ ഒരു ഭാഗം നിർമിക്കാൻ ശരീര കോശങ്ങളെ പ്രേരിപ്പിക്കുന്നു. ഇതുവഴി രോഗപ്രതിരോധ ശേഷി കൈവരിക്കും.

കോവിഡിൻെറ ഏതെങ്കിലും വകഭേദത്തെ വാക്​സിന്​ പ്രതിരോധിക്കാൻ കഴിയുന്നില്ലെങ്കിൽ, അതിനെ തടയാനുള്ള വാക്​സിൻ എം.ആർ.എൻ.എ സാ​ങ്കേതിക വിദ്യ വഴി ഉടൻ തന്നെ തയാറാക്കാനാകും. എന്നാൽ, പ്രവർത്തനരഹിതമായ വൈറസിനെ അടിസ്ഥാനമാക്കിയുള്ള കോവാക്സിന്​ ഇത്തരത്തിലുള്ള പുനർനിർമാണം ദീർഘവും ബുദ്ധിമു​ട്ടേറിയതുമാണ്​' -ഡോ. മിശ്ര പറഞ്ഞു.

അതേസമയം, കഴിഞ്ഞ വർഷം വികസിപ്പിച്ച കോവിഡ് വാക്സിനുകൾക്ക് ഈടാക്കുന്നതിനേക്കാൾ വളരെ കുറവാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള വാക്സിനുകളുടെ വിലയെന്ന് വിദഗ്​ധർ പറയുന്നു. അസംസ്കൃത വസ്തുക്കൾ, പാക്കിങ്​, പ്ലാൻറ്​ പ്രവർത്തനവും പരിപാലനവും, ലൈസൻസുകൾ നേടാനുള്ള ചെലവ്​, ഉൽ‌പ്പന്ന വികസനച്ചെലവ്, ക്ലിനിക്കൽ ട്രയലുകൾ എന്നിവയെല്ലാം അടിസ്​ഥാനമാക്കിയാണ്​ വാക്​സിൻെറ വില നിശ്ചയിക്കുന്നത്​. അതിന്​ പുറമെ വിവിധ ടാക്​സുകളുമുണ്ട്​.

ഒരുപാട്​ കമ്പനികളുടെ വാക്​സിനുകളാണ്​ ഇന്ത്യയിലേക്ക്​ വരാനിരിക്കുന്നത്​. ഇതോടെ വില ഇനിയും കുറയുമെന്നാണ് വിദഗ്​ധർ അഭിപ്രായപ്പെടുന്നത്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covaxincovishield
News Summary - covaxin twice as expensive as covishield; Experts explain the reason
Next Story