Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവാക്സിൻ 81 ശതമാനം ഫലപ്രദം; യു.കെ വൈറസിനെതിരെയും ഫലപ്രദമെന്ന് ഭാരത് ബയോടെക്
text_fieldsbookmark_border
ന്യൂഡൽഹി: കോവാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലം പുറത്ത്. വാക്സിൻ 81 ശതമാനം ഫലപ്രദമാണെന്നാണ് പഠനറിപ്പോർട്ട്. രണ്ട് ഡോസുകളും നൽകിയാൽ 81 ശതമാനം വരെ വാക്സിന് ഫലപ്രാപ്തിയുണ്ടാകുമെന്ന് നിർമാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു.
വാക്സിൻ സ്വീകരിച്ചവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസിനെതിരെയും വാക്സിൻ ഫലപ്രദമാണെന്ന് പൂണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ വ്യക്തമായതായും ഭാരത് ബയോടെക് അറിയിച്ചു.
25,800 പേരിലാണ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. 130 പേരിൽ വാക്സിന്റെ അവസാനവട്ട പരീക്ഷണങ്ങളാണ് പുരോഗമിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
Next Story

