കുടുംബത്തിന്‍െറ എതിര്‍പ്പ്: കാമുകീ, കാമുകന്മാര്‍ ജീവനൊടുക്കി
text_fieldsകൃഷ്ണ: ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ വെങ്കടപുരം ഗ്രാമത്തില്‍ ബന്ധുക്കളായ കാമുകീ, കാമുകന്‍മാര്‍ ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും 22കാരനുമാണ് ആത്മഹത്യചെയ്തത്. ഇരുവരുടെയും ബന്ധത്തെ കുടുംബം എതിര്‍ത്തതാണ് മരണത്തിലേക്ക് നയിച്ചത്. കുടുംബ ബന്ധം അനുസരിച്ച് സഹോദരി, സഹോദരന്‍മാരാണ് ഇരുവരും.
ശനിയാഴ്ച വൈകുന്നേരം ഇരുവരും ഒളിച്ചോടുകയായിരുന്നു. തുടര്‍ന്ന്, അവരുടെ മൃതദേഹങ്ങള്‍ അടുത്തുള്ള ഗ്രാമത്തില്‍ നിന്ന് കണ്ടത്തെിയതായി ചല്ലപ്പള്ളി സബ് ഇന്‍സ്പെക്ടര്‍ പി. നാഗ രാജു പറഞ്ഞു.
കാമുകനായ പെറുബൊയിന സായ് കുമാര്‍, മോപിദേവി മണ്ഡലത്തിലെ സ്വന്തം ഗ്രാമമായ വെങ്കടപുരത്ത് ഗ്രാമ സന്നദ്ധപ്രവര്‍ത്തകനായി ജോലി ചെയ്യുകയായിരുന്നു. ഇരുവരുടെയും മാതാപിതാക്കളുടെ പരാതിയില്‍ ചല്ലപ്പള്ളി പൊലീസ് സ്ഥലത്തത്തെി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അവനിഗഡ്ഡ ജിജിഎച്ചിലേക്ക് അയച്ചു.