Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോടതികളെ...

കോടതികളെ പൊതുജനങ്ങൾക്ക്​ വിമർശിക്കാൻ സാധിക്കണമെന്ന്​ ഹരീഷ്​ സാൽവെ

text_fields
bookmark_border
കോടതികളെ പൊതുജനങ്ങൾക്ക്​ വിമർശിക്കാൻ സാധിക്കണമെന്ന്​ ഹരീഷ്​ സാൽവെ
cancel

അഹമ്മദാബാദ്​: കോടതികളെ പൊതുജനങ്ങൾക്ക്​ വിമർശിക്കാൻ സാധിക്കണമെന്ന്​ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹരീഷ്​ സാൽവെ. പൊതുജനങ്ങളുടെ സൂക്ഷ്​മ പരിശോധനകൾക്കും കോടതികൾ വിധേയമാകണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. അഹമ്മദാബാദിൽ നടന്ന പരിപാടിയിൽ വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കു​േമ്പാഴാണ്​​ സാൽവെയുടെ പരാമർശം.

കോടതികളേയും ജഡ്​ജിമാരേയും ഭരണഘടന സ്ഥാപനങ്ങളായി അംഗീകരിച്ചിട്ടുണ്ട്​. അതുകൊണ്ട്​ തന്നെ കോടതി​കളെ വിമർശിക്കാനും സൂക്ഷ്​മ പരിശോധനക്ക്​ വിധേയമാക്കാനുമുള്ള അവകാശം പൊതുജനങ്ങൾക്ക്​ വേണമെന്ന്​ അദ്ദേഹം പറഞ്ഞു.

കോടതി വിധി അംഗീകരികു​േമ്പാൾ തന്നെ മാന്യമായ ഭാഷയിൽ അതിനെ വിമർശിക്കാനുള്ള അധികാരവും വേണം. കോടതിയലക്ഷ്യ കേസുകൾക്ക്​ കൃത്യമായ അതിർവരമ്പുകൾ വേണം. കോടതികളെ വിമർശിക്കുന്നത്​ ജനാധ്യപത്യത്തെ കൂടുതൽ ശക്​തിപ്പെടുത്തുമെന്നും സാൽവെ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harish SalveSupremcourt
News Summary - Courts Must Be Open To "Public Scrutiny, Criticism": Lawyer Harish Salve
Next Story