Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോടതിക്ക്​...

കോടതിക്ക്​ സ്​ത്രീകളു​െട ‘സൂപ്പർ ഗാർഡിയൻ’ ആകാൻ സാധിക്കി​ല്ലെന്ന്​​ സുപ്രീം കോടതി

text_fields
bookmark_border
കോടതിക്ക്​ സ്​ത്രീകളു​െട ‘സൂപ്പർ ഗാർഡിയൻ’ ആകാൻ സാധിക്കി​ല്ലെന്ന്​​ സുപ്രീം കോടതി
cancel

ന്യൂഡൽഹി: കോടതിക്ക്​ സ്​ത്രീകളുടെ ‘സൂപ്പർ ഗാർഡിയൻ’ ആകാൻ ക​​ഴിയില്ലെന്ന്​ സുപ്രീം കോടതി. ജീവിതത്തിൽ ശരിയായ തീരുമാനമെടുക്കാർ പ്രായപൂർത്തിയായ പെൺകുട്ടികൾക്ക്​​ പൂർണ അധികാരമുണ്ടെന്നും കോടതിക്ക്​ അവരു​െട സൂപ്പർ ഗാർഡിയൻ ആകാൻ സാധിക്കില്ലെന്നുമാണ്​ സുപ്രീം കോടതി അറയിച്ചത്​​. ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ചി​​​െൻറതാണ്​ നിരീക്ഷണം​. പ്രായപൂർത്തിയായ സ്​ത്രീകളുടെ തീരുമാനം​ ആർക്കും തടയാനാകി​െല്ലന്നും കോടതി പറഞ്ഞു. 

മുതിർന്നവർക്കുള്ള എല്ലാ സ്വാതന്ത്ര്യവും അവർക്കും ആസ്വദിക്കാം. ആഗ്രഹിക്കുന്ന എവിടേക്കും പോകാം. താത്​പര്യമുള്ള പ്രവൃത്തികൾ ചെയ്യാമെന്നും ചീഫ്​ ജസ്​റ്റിസ്​ അറിയിച്ചു. 

പിതാവിനോടൊപ്പം കഴിയാന​ാഗ്രഹിക്കുന്ന  പ്രായപൂർത്തിയായ മകളെ ത​​​െൻറ അധീനതയിൽ വിടണമെന്നാവശ്യ​െപ്പട്ട്​ ഒരു സ്​ത്രീ നൽകിയ പരാതിയിലാണ്​ കോടതിയു​െട നിരീക്ഷണം. കുടുംബ കോടതിയിൽ പെൺകുട്ടിയുടെ കസ്​റ്റഡി മാതാവിനാണ്​ അനുവദിച്ചതെന്ന്​ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം സെപ്​തംബറിൽ പെൺകുട്ടിക്ക്​ പ്രായപൂർത്തിയായി. കുവൈത്തിലുള്ള പിതാവിനോടൊപ്പം കഴിയാൻ കുട്ടി താത്​പര്യം പ്രകടിപ്പച്ചു. അതോടെയാണ്​ മാതാവ്​ കോടതിയെ സമീപിച്ചത്​. 

വിഷയത്തി​ൽ എന്തെങ്കിലും ഉത്തരവ്​ പുറപ്പെടുവിക്കാൻ കോടതി വിസമ്മതിച്ചു. പെൺകുട്ടിക്ക്​ പ്രായപൂർത്തിയായതിനാൽ ആരോടൊപ്പം കഴിയണമെന്ന തീരുമാനമെടുക്കാനുള്ള പൂർണ അധികാരം അവൾക്കു​െണ്ടന്ന്​ കോടതി വ്യക്​തമാക്കി. കു​ൈവത്തിൽ പിതാവിനോടൊപ്പം കഴിയാനാണ്​ ആഗ്രഹമെങ്കിൽ അവൾ പോക​െട്ടയെന്നും കോടതി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSuper GuardianAdult Womensupreme court
News Summary - Courts Can't Play Super-guardians to Adult Women, Says Supreme Court- India News
Next Story