Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാമിഅ സംഘർഷം: നിയമം...

ജാമിഅ സംഘർഷം: നിയമം കൈയ്യിലെടുത്താൽ ഇട​പെടില്ല -സുപ്രീംകോടതി

text_fields
bookmark_border
ജാമിഅ സംഘർഷം: നിയമം കൈയ്യിലെടുത്താൽ ഇട​പെടില്ല -സുപ്രീംകോടതി
cancel

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ ജാമിഅ മില്ലിയ -അലിഗഡ് മുസ്​ലിം സര്‍വ്വകലാശാലകളിൽ തുടരുന്ന വിദ്യാർഥി പ്ര ക്ഷോഭങ്ങളിൽ കൂടുതൽ ഇടപെടൽ നടത്താൻ കഴിയില്ലെന്ന്​ സുപ്രീംകോടതി. വിദ്യാർഥികൾക്ക്​ പ്രതിഷേധിക്കാം, സമാധാനപൂർണമായ സമരത്തോട് യോജിപ്പാണ്. എന്നാൽ അക്രമത്തെ അംഗീകരിക്കാൻ ആവില്ല. തെരുവിൽ നിയമം കൈയ്യിൽ എടുക്കുകയാണെങ്കിൽ എടുത്തോളൂ, പക്ഷേ കോടതി ഇടപെടില്ല -ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡെ ഓർമ്മിപ്പിച്ചു.

വിദ്യാർഥികളുടെ പ്രതിഷേധം തണുപ്പിക്കാതെ കോടതിക്ക്​ തീരുമാനമെടുക്കാൻ കഴിയില്ല. ആദ്യം കലാപം അവസാനിക്ക​ട്ടെയെന്നും അതിക്രമവും പൊതുമുതൽ നശിപ്പിക്കുന്നതും തുടരുകയാണെങ്കിൽ ഹരജികളിൽ വാദം കേൾക്കില്ലെന്നും ചീഫ്​ ജസ്​റ്റിസ്​ നിലപാടെടുത്തു. ജാമിഅ -അലിഗഢ്​ ഹരജികൾ പരിഗണിക്കുന്നത്​ സ​ുപ്രീംകോടതി നാള​ത്തേക്ക്​ മാറ്റി.

മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ്ങാണ്​ ജാമിയ മിലിയ സംഘര്‍ഷം സുപ്രീംകോടതിയില്‍ ഉന്നയിച്ചത്​. ജാമിഅയിൽ വിദ്യാർഥികൾക്ക് എതിരെ പൊലീസ് ക്രൂരമർദനം അഴിച്ചു വിടുന്നു. ഇതിനെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണം. വിദ്യാർഥികൾക്ക് എതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. വിദ്യാർഥികളെ ആക്രമിച്ചവർക്കെതിരെ നടപടി വേണമെന്നും ഇന്ദിരാ ജയ്‍സിങ്​ അഭിപ്രായപ്പെട്ടു.

ജാമിഅ -അലിഗഡ് വിഷയം ക്രമസമാധാനപ്രശ്നമാണെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അഭിപ്രായപ്പെട്ടു. വിഷയം ആവർത്തിച്ചു ഉന്നയിക്കാൻ ശ്രമിച്ച ജാമിയയിലെ നിയമ ബിരുധ ധാരിയെ ചീഫ് ജസ്റ്റിസ് ശാസിച്ചു.

ജാമിഅയിലെ വിദ്യാർഥികൾക്കെതിരായ പൊലീസ്​ അതിക്രമത്തിൽ വിരമിച്ച സുപ്രീംകോടതി ജഡ്​ജിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ സംഘത്തെ നിയോഗിക്കണമെന്ന്​​ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ്​ ആവശ്യപ്പെട്ടു. വിരമിച്ച ജഡ്‌ജിമാരുടെ സംഘത്തെ അലിഗഡിലേക്ക് അയക്കണം എന്ന ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി. വിദ്യാർഥികൾ മർദിക്കപ്പെടുന്ന ദൃശ്യങ്ങൾ കോടതി കാണണമെന്ന്​ അഭിഭാഷകൻ പറഞ്ഞു. എന്നാൽ വിഡിയോ ദൃശ്യങ്ങൾ കാണാനാവില്ലെന്ന്​ ചീഫ്​ ജസ്​റ്റിസ്​ അറിയിച്ചു.

വിദ്യാർഥികൾക്കെതിരായ പൊലീസ്​ വേട്ടക്കെതിരെ ഹ്യൂമൻ റൈറ്സ് ലോയേഴ്സ് നെറ്റ്‌വർക്കാണ് സുപ്രിംകോടതിയിൽ ഹരജി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amucitizenship billCAA protestJamiaPolice Crackdownsupreme court
News Summary - Courts Can't Do Much': SC to Hear Pleas Against Police Crackdown on Jamia, AMU Students - India news
Next Story