Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെ.എൻ.യു പ്രവേശന നയത്തിന്​ ഡൽഹി ഹൈകോടതി സ്​റ്റേ 

text_fields
bookmark_border
ജെ.എൻ.യു പ്രവേശന നയത്തിന്​ ഡൽഹി ഹൈകോടതി സ്​റ്റേ 
cancel

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) പ്രവേശന നയത്തിന് ഡൽഹി ഹൈകോടതിയുടെ സ്റ്റേ. കഴിഞ്ഞ വർഷം ജൂലൈ അഞ്ചിന് യു.ജി.സി പുറത്തിറക്കിയ നോട്ടിഫിക്കേഷ​െൻറ പേരിൽ എം.ഫിൽ, പിഎച്ച്.ഡി പ്രവേശനത്തിൽ ആയിരക്കണക്കിന് സീറ്റുകൾ െവട്ടിക്കുറക്കുകയും പ്രവശേന പരീക്ഷ രീതികളിലടക്കം മാറ്റം വരുത്തുകയും ചെയ്ത സർവകലാശാല തീരുമാനത്തിന് നേരത്തേ ഡൽഹി ഹൈകോടതി സിംഗ്ൾ ബെഞ്ച് അനുവാദം നൽകിയിരുന്നു. ഇതിനെതിരെ വിദ്യാർഥികൾ നൽകിയ ഹരജി ചൊവ്വാഴ്ച പരിഗണിക്കവേയാണ് സിംഗ്ൾ ബെഞ്ചി​െൻറ തീരുമാനത്തെ സ്റ്റേ ചെയ്തത്.

പ്രവേശന നയത്തിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിനെതിരെ െജ.എൻ.യു വിദ്യാർഥി യൂനിയ​െൻറ നേതൃത്വത്തിൽ സർവകലാശാല ഭരണകാര്യാലയത്തിലും യു.ജി.സി ആസ്ഥാനത്തും ദിവസങ്ങളോളം പ്രക്ഷോഭം നടത്തിയിരുന്നു. പിന്നാക്ക വിഭാഗത്തിൽെപ്പട്ട വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസം തടയാനുള്ള നീക്കമാണെന്ന് ആരോപിച്ച് സമരംചെയ്ത എട്ട് ദലിത് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെ സർവകലാശാല പുറത്താക്കുകയും ചെയ്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - court
Next Story