Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരക്ഷിതാക്കളുടെ...

രക്ഷിതാക്കളുടെ വീട്ടില്‍ കഴിയാന്‍ മക്കള്‍ക്ക് അവകാശമില്ല –കോടതി

text_fields
bookmark_border
രക്ഷിതാക്കളുടെ വീട്ടില്‍ കഴിയാന്‍ മക്കള്‍ക്ക് അവകാശമില്ല –കോടതി
cancel

ന്യൂഡല്‍ഹി: രക്ഷിതാക്കളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ കഴിയാന്‍ മക്കള്‍ക്ക് നിയമപരമായ അവകാശമില്ളെന്നും മാതാപിതാക്കള്‍ സമ്മതിച്ചാല്‍ മാത്രമാണ് വീട്ടില്‍ താമസിക്കാന്‍ കഴിയുകയെന്നും ഡല്‍ഹി ഹൈകോടതി. മക്കള്‍ വിവാഹിതരോ അവിവാഹിതരോ ആകട്ടെ, രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ അവരുടെ വീട്ടില്‍ കഴിയാനാകൂവെന്നും ജസ്റ്റിസ് പ്രതിഭാ റാണി ചൂണ്ടിക്കാട്ടി.

തങ്ങളെ മാതാപിതാക്കള്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ടുവെന്ന് കാണിച്ച് ദമ്പതികള്‍ സമര്‍പ്പിച്ച ഹരജി തള്ളിയാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. തങ്ങളെ വീട്ടില്‍നിന്ന് ഇറക്കിവിട്ട രക്ഷിതാക്കള്‍ക്ക് അനുകൂലമായാണ് വിചാരണ കോടതി വിധി പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ദമ്പതികള്‍ ഹൈകോടതിയെ സമീപിച്ചത്.

മക്കള്‍ തങ്ങളുടെ ജീവിതം നരക തുല്യമാക്കിയെന്നും അതിനാല്‍, വീട്ടില്‍നിന്ന് അവരെ പുറത്താക്കണമെന്നുമായിരുന്നു രക്ഷിതാക്കളുടെ വാദം. ഇക്കാര്യം പരിഗണിച്ച കോടതി മക്കളോട് വീട്ടില്‍നിന്ന് ഇറങ്ങാന്‍ നിര്‍ദേശിച്ചു. ഈ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹരജിയാണ് കഴിഞ്ഞദിവസം ഹൈകോടതി തള്ളിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:court
News Summary - court
Next Story