Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറിപ്പബ്ലിക്​ ദിന...

റിപ്പബ്ലിക്​ ദിന അക്രമം: ദീപ്​ സിദ്ധുവിനെതിരെ കോടതി കേസെടുത്തു

text_fields
bookmark_border
Deep Sidhu
cancel

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക്​ ദി​ന​ത്തി​ൽ ചെ​​​ങ്കോ​ട്ട​യി​ലു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ ന​ട​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ​ ദീ​പ്​ സി​ദ്ധു​വി​നും അ​നു​യാ​യി​ക​ൾ​ക്കു​മെ​തി​രെ പൊ​ലീ​സ്​ സ​മ​ർ​പ്പി​ച്ച അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ൽ ഡ​ൽ​ഹി കോ​ട​തി കേ​സെ​ടു​ത്തു. ഈ ​മാ​സം 29ന്​ ​വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ വ​ഴി ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ​ ചീ​ഫ്​ മെ​ട്രോ പ്പൊ​ലീ​ത്ത​ൻ മ​ജി​സ്​​ട്രേ​റ്റ്​ ഗ​ജേ​ന്ദ്ര സി​ങ്​ നാ​ഗ​ർ​ പ്ര​തി​ക​ൾ​ക്ക്​ സ​മ​ൻ​സ്​ അ​യ​ച്ചി​രി​ക്കു​ക​യാ​ണ്​​.

കേ​സി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ തു​ട​രു​ന്ന മ​നീ​ന്ദ​ർ സി​ങ്, കെം​പ്രീ​ത്​ സി​ങ്​ എ​ന്നി​വ​രെ ഹാ​ജ​രാ​ക്കു​ന്ന​തി​ന്​ പ്രൊ​ഡ​ക്​​ഷ​ൻ വാ​റ​ന്‍റും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ദീ​പ്​ സി​ദ്ധു ഉ​ൾ​പ്പെ​ടെ മ​റ്റ്​ പ്ര​തി​ക​ൾ ജാ​മ്യ​ത്തി​ലാ​ണ്​. കേ​സി​ൽ മേ​യ്​ 17ന്​ ​അ​ന്വേ​ഷ​ണ​സം​ഘം 3,224 പേ​ജു​ള്ള വി​ശ​ദ​മാ​യ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തി​ൽ സി​ദ്ധു​വി​നെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തു​ന്ന​തു​ സം​ബ​ന്ധി​ച്ച്​ ​പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ 17​ന് കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തി പൊ​ലീ​സ്​​ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്​. ഇ​ത്​ അം​ഗീ​ക​രി​ച്ചാ​ണ്​ ​ സി​ദ്ധു​വി​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deep SidhuRepublic Day violence case
Next Story