Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിളിച്ചത്​ 529 തവണ,...

വിളിച്ചത്​ 529 തവണ, പരാതി അവിശ്വസനീയം; പീഡനക്കേസ്​ പ്രതിയെ കോടതി വെറുതെ വിട്ടു

text_fields
bookmark_border
court
cancel

ന്യൂഡൽഹി: പീഡനക്കേസിൽ പ്രതി ചേർക്കപ്പെട്ട യുവാവിനെ വെറുതെ വിടാൻ ഉത്തരവിട്ട്​​ ഡൽഹി ഹൈകോടതി. യുവാവിനെതിരെ ആ രോപണമുന്നയിച്ച സ്​ത്രീയുടെ പരാതി വിശ്വസിക്കാനാകാത്തതും പരാതിയിലുന്നയിച്ച കാര്യങ്ങൾ പരസ്​പര വിരുദ്ധവുമായ തിനാലാണ്​ യുവാവിനെ കോടതി തെറ്റുകാരനല്ലെന്ന്​ വിധിച്ച്​ വെറുതെ വിട്ടത്​.

പീഡന നടന്നെന്ന്​ യുവതി ആരോപിച്ച ദിവസം മുതൽ പരാതിയുമായി അധികൃതരെ സമീപിച്ച ദിവസം വരെ 529 തവണ​ സ്​ത്രീ യുവാവിനെ വിളിച്ചതായി കോടതി കണ്ടെത്തിയിരുന്നു. ജസ്റ്റിസ്​ മൻമോഹൻ, സംഗീത ധിൻഗ്ര എന്നിവരടങ്ങിയ ബെഞ്ചാണ്​ സ്​ത്രീയുടെ പരാതി അങ്ങേയറ്റം അവിശ്വസീനയമാണെന്ന്​ കാട്ടി യുവാവിനെ വെറുതെ വിടാൻ ഉത്തരവിട്ടത്​.

സ്​ത്രീ എങ്ങനെയാണ്​ യുവാവിനെ ആദ്യമായി കണ്ടത്​? എന്നാണ്​ പീഡനം നടന്നത്​? പരാതി ഉന്നയിക്കാൻ എന്താണ്​ ഇത്ര കാലതാമസം? തുടങ്ങിയ ചോദ്യങ്ങൾക്ക്​ പരസ്​പര വിരുദ്ധമായ മറുപടിയാണ്​ യുവതി നൽകിയത്​. ലിങ്ക്​ഡ്​ഇൻ എന്ന സമൂഹ മാധ്യമ സൈറ്റിലാണ്​ യുവാവിനെ പരിചയപ്പെട്ടതെന്നായിരുന്നു സ്​ത്രീ കോടതിയിൽ പറഞ്ഞത്​. എന്നാൽ പരാതിയിൽ അത്​ വെളിപ്പെടുത്തിയിരുന്നില്ല.

24 മണിക്കൂറും വലിയ സുരക്ഷയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ സംഭവം നടന്നിട്ടും അലാറം മുഴക്കാനോ പൊലീസിനെ വിളിക്കാനോ ശ്രമിക്കാതിരുന്നതും കോടതിയുടെ​ സംശയത്തിനിടയാക്കി. യുവാവ്​ കൈക്കലാക്കി എന്ന്​ ആരോപിച്ച ഫോൺ അയാൾ തിരിച്ച്​ നൽകി 30 ദിവസത്തോളം കഴിഞ്ഞിട്ടും പൊലീസിനെ വിവരം അറിയിക്കാതെ 529 തവണയോളം യുവാവിനെ വിളിച്ചതും കോടതി ചോദ്യം ചെയ്​തിരുന്നു. റിട്ടയേർഡ്​ സി.ആർ.പി.എഫ്​ കമാൻഡറുടെ മകളും പ്രൊഫസറുമായ സ്​ത്രീ ഇത്തരമൊരു സംഭവം നടന്നിട്ടും പൊലീസിനെ വിളിക്കാതിരുന്നത്​ സംശയം ജനിപ്പിക്കുന്നതാണെന്ന്​ കോടതി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casedelhi raperape accusedwomen raped
News Summary - Court Sets rape accused Man Free-india news
Next Story