Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീഷണിപ്പെടുത്തി പണം...

ഭീഷണിപ്പെടുത്തി പണം തട്ടൽ; ഛോട്ടാരാജന്​ രണ്ട്​ വർഷം തടവ്​

text_fields
bookmark_border
ഭീഷണിപ്പെടുത്തി പണം തട്ടൽ; ഛോട്ടാരാജന്​ രണ്ട്​ വർഷം തടവ്​
cancel

മുംബൈ: ബിൽഡറെ ഭീഷണിപ്പെടുത്തി 26 കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ അധോലോക നേതാവ്​ ഛോട്ടാ രാജന്​ രണ്ട്​ വർഷം തടവ്​. തിങ്കളാഴ്​ച നഗരത്തിലെ പ്രത്യേക സി.ബി.െഎ കോടതിയാണ്​ രജനുൾപടെ നാല്​ പേർക്ക്​ ശിക്ഷ വിധിച്ചത്​.

2015 ൽ പുണെയിൽ ഭൂമിവാങ്ങിയതുമായി ബന്ധപ്പെട്ട്​ ബിൽഡർ നന്ദു വജേക്കറും ഏജൻറ്​ പരമാനന്ദ്​ തക്കറും തമ്മിൽ സാമ്പത്തിക തർക്കമുണ്ടായി. കൂടുതൽ പണം ആവശ്യപ്പെട്ട തക്കർ രാജന്‍റെ സഹായം തേടുകയായിരുന്നു. രാജൻ തന്‍റെ ആളുകളെ വിട്ട്​ വജേക്കറെ ഭീഷണിപെടുത്തുകയും 26 കോടി രൂപ ആവശ്യപ്പെടുകയും ചെയ്​തെന്നാണ്​ കേസ്​.

സുരേഷ്​ ഷിണ്ഡെ, ലക്ഷ്​മൺ നികം, സുമിത്​ മാത്രെ എന്നിവർക്കാണ്​ രജനൊപ്പം ശിക്ഷ വിധിച്ചത്​. 2015 ൽ റെഡ്​ കോർണർ നോട്ടീസിനെ തുടർന്ന്​ ബാലി അധികൃതർ പിടികൂടി ഇന്ത്യക്ക്​ കൈമാറിയ രാജനെ തിഹാർ ജയിലിലാണ്​ പാർപ്പിച്ചിരിക്കുന്നത്​. 71 കേസുകളാണ്​ രജനെതിരെ രാജ്യത്തുള്ളത്​. എല്ലാ കേസുകളും സി.ബി.െഎക്ക്​ കൈമാറി. ഇപ്പോഴത്തെത്​ ഉൾപടെ നാല്​ കേസുകളിലെ വിചാരണയാണ്​ ഇതുവരെ പൂർത്തിയാത്​. പത്രപ്രവർത്തകൻ ജേഡെയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തവും ഡൽഹി വ്യാജ പാസ്​പോർട്ട്​ കേസിൽ രണ്ട്​ വർഷവും ബി.ആർ ഷെട്ടിയെ കൊല്ലാൻ ശ്രമിച്ച കേസിൽ 10 വർഷവുമാണ്​ രാജന്​ ശിക്ഷ വിധിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chota rajan
News Summary - court sentences chota rajan
Next Story