Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമു​ഫ്തി...

മു​ഫ്തി മു​ഹ​മ്മ​ദി​ന്‍റെ മ​ക​ളെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ ആളെ വിട്ടയച്ച് കോടതി

text_fields
bookmark_border
Rubbayya sayeed
cancel
Listen to this Article

ജമ്മു: കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്ന മു​ഫ്തി മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൾ റു​ബ​യ്യ സ​യ്യീ​ദി​നെ 36 വ​ർ​ഷം മു​മ്പ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ കഴിഞ്ഞദിവസം സി.ബി.ഐ അറസ്റ്റ് ചെയ്തയാളെ വിട്ടയക്കാൻ കോടതി ഉത്തരവിട്ടു. ശഫാഅത്ത് അഹ്മദ് ഷാംഗ്ലൂ എന്നയാളെയാണ് തിങ്കളാഴ്ച സി.​ബി.​ഐ അ​റ​സ്റ്റ് ചെ​യ്തത്.

ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി ജമ്മുവിലെ ടാഡ കോടതിയിൽ ഹാജരാക്കിയെങ്കിലും നിരസിക്കുകയായിരുന്നു. വി.​പി.സി​ങ് സ​ർ​ക്കാ​റി​ന്റെ ഭ​ര​ണ​കാ​ല​ത്ത് 1989 ഡി​സം​ബ​ർ എ​ട്ടി​നാ​യി​രു​ന്നു ജെ.​കെ.​എ​ൽ.​എ​ഫ് ഭീ​ക​ര​ർ റു​ബ​യ്യ സ​യ്യീ​ദി​നെ ത​ട്ടി​ക്കൊ​ണ്ടു​​പോ​യ​ത്.

അ​ഞ്ചു​ദി​വ​സ​ത്തി​നു​ശേ​ഷം അ​ഞ്ച് ഭീ​ക​ര​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ട്ട​യ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് റു​ബ​യ്യ​യെ മോ​ചി​പ്പി​ച്ച​ത്. മു​ഖ്യ​പ്ര​തി യാ​സി​ൻ മാ​ലി​ക്കി​നെ മ​റ്റൊ​രു കേ​സി​ൽ എ​ൻ.​ഐ.​എ കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്നു. റു​ബ​യ്യയെ തട്ടിക്കൊണ്ടുപോകാൻ യാസിൻ മാലിക്കുമായി ശഫാഅത്ത് ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu Kashmirunionminister
Next Story