Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാരാണസിയിലെ ഗ്യാൻവാപി...

വാരാണസിയിലെ ഗ്യാൻവാപി മസ്​ജിദിന്​ താഴെ ക്ഷേത്രമുണ്ടായിരുന്നോയെന്ന്​ പരിശോധിക്കാൻ കോടതി ഉത്തരവ്​

text_fields
bookmark_border
വാരാണസിയിലെ ഗ്യാൻവാപി മസ്​ജിദിന്​ താഴെ ക്ഷേത്രമുണ്ടായിരുന്നോയെന്ന്​ പരിശോധിക്കാൻ കോടതി ഉത്തരവ്​
cancel

വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന്​ സമീപത്തെ ഗ്യാൻവാപി മസ്​ജിദ്,​ ക്ഷേത്രം കയ്യേറിയോ മാറ്റം വരുത്തിയോ നിർമിച്ചതാണോ എന്ന്​ പരിശോധിക്കാൻ കോടതി ഉത്തരവ്​. പരിശോധന നടത്താൻ ആർക്കിയോളജിക്കൽ സർ​​െവ ഒാഫ്​ ഇന്ത്യയോട്​ വരാണസി കോടതി ഉത്തരവിട്ടു. മൂന്ന്​ പതിറ്റാണ്ടു മുമ്പ്​ നൽകിയ ഹരജിയിലാണ്​ ഇപ്പോൾ കോടതിയുടെ ഉത്തരവ്​.

പുരാവസ്​തു ഖനനം ആവശ്യമാണെങ്കിൽ ഭൂമിക്കടിയിൽ നിരീക്ഷണം നടത്തുന്ന റഡാറോ ജിയോ റേഡിയോളജി സംവിധാനമോ ഉപയോഗിക്കാവുന്നതാണെന്ന്​ കോടതി വ്യക്തമാക്കി. പള്ളിയുടെ ഏതു ഭാഗത്ത്​ പ്രവേശിക്കാനും സർവേ നടത്താനും കോടതി അനുമതി നൽകിയിട്ടുണ്ട്​. സർവേയുടെ ചെലവ്​ ഉത്തർപ്രദേശ്​ സർക്കാർ വഹിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

17ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി ഒൗറംഗസീബ്​ ക്ഷേത്രം കയ്യേറി നിർമിച്ചതാണ്​ ഗ്യാൻവാപി മസ്​ജിദെന്ന്​ ആരോപിച്ച്​ 1991 ലാണ്​ അഭിഭാഷകൻ വി.എസ്​. രസ്​തോഗി കോടതിയെ സമീപിക്കുന്നത്​​. അയോധ്യയിലെ ബാബരി മസ്​ജിദിനെ ഉന്നമിട്ട്​ രാമക്ഷേത്ര പ്രക്ഷോഭം നടക്കുന്ന സമയത്തു തന്നെയായിരുന്നു ഇതും. എന്നാൽ, ഈ ഹരജിയിൽ കോടതി ഇതുവരെ തീരുമാനമെടുത്തിരുന്നില്ല.

ഗ്യാൻവാപി മസ്​ജിദിനെതിരായ ഹരജി പരിഗണിക്കരുതെന്ന്​ ആവശ്യപ്പെട്ട്​ അലഹാബാദ്​ ഹൈകോടതിയിൽ ഗ്യാൻവാപി മസ്​ജിദ്​ കമ്മിറ്റി മറ്റൊരു ഹരജി നൽകിയിരുന്നു. ഈ ഹരജി കേൾക്കണോ വേണ്ടയോ എന്നു പോലും ഇതുവരെയും ഹൈകോടതി തീരുമാനം എടുത്തിട്ടില്ല.

ഗ്യാൻവാപി മസ്​ജിദിന്‍റെ ചരിത്രം പരിശോധിക്കാൻ അഞ്ചംഗ വിദഗ്​ദ സമിതിയെ നിയമിക്കണമെന്നാണ്​ ആർക്കിയോളജിക്കൽ സർവെ ഒാഫ്​ ഇന്ത്യയോട്​ ഇപ്പോൾ വരാണസിയിലെ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്​. ഇതിൽ രണ്ടംഗങ്ങൾ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരാകണമെന്നും നിർദേശമുണ്ട്​. സമിതിയുടെ പ്രവർത്തനം നിരീക്ഷക്കാൻ ഒരു അക്കാദമിക വിദഗ്​നെ നിയമിക്കണമെന്നും കോടതി ഉത്തരവിലുണ്ട്​.

'തർക്ക പ്രദേശത്തുള്ള' മത സ്​ഥാപനം മറ്റൊരു മതസ്​ഥാപനത്തിനു മുകളിൽ സ്​ഥാപിച്ചതോ ഏതെങ്കിലും കയ്യേറിയതോ മാറ്റം വരുത്തിയ​േതാ ആണോയെന്നാണ്​ വിദഗ്​ദ സമിതി പരിശോധിക്കേണ്ടതെന്ന്​ കോടതി വിശദീകരിക്കുന്നു. ഹിന്ദു വിഭാഗത്തിന്‍റെ ക്ഷേത്രം ഏതെങ്കിലും കാലത്ത്​ അവിടെ നിലഫനിന്നിരുന്നോയെന്നും സമിതി പരിശോധിക്കണമെന്ന്​ കോടതി ഉത്തരവിൽ പറയുന്നു.

ഗ്യാൻവാപി മസ്​ജിദിനെതിരായ ഹരജി തള്ളണമെന്ന​ ഹരജി അലഹബാദ്​ ഹൈകോടതിയിൽ തീർപ്പാകാതെ കിടക്കുന്ന സാഹചര്യത്തിൽ വാരാണസി കോടതിയുടെ ഉത്തരവ്​ നീതീകരിക്കാനാകുന്നതല്ലെന്ന്​ മുസ്​ലിം വ്യക്​തി നിയമ ബോർഡ്​ അംഗം ആർ. ഷംഷാദ്​ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gyanvapi mosque
News Summary - Court Orders Survey of Varanasi's Gyanvapi Mosque
Next Story