ഫെറ ലംഘനം: മല്യയുടെ സ്വത്തുകൾ കണ്ടുകെട്ടാൻ ഉത്തരവ്
text_fieldsന്യൂഡൽഹി: ഫെറ ലംഘനത്തിെൻറ പേരിൽ വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ ബംഗളൂരുവില െ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഡൽഹി ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ദീപക് ഷെരാവത്ത് വീണ്ടും ഉത്തരവിട്ടു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ബംഗളൂരു പൊലീസും നൽകിയ അപേക്ഷയെ തുടർന്നാണ് ആസ്തികൾ ജപ്തി ചെയ്യാൻ സമയം നീട്ടിനൽകിയത്.
കേസ് പരിഗണിക്കുന്ന ജൂലൈ 10ന് മുമ്പ് ജപ്തി നടപടി പൊലീസ് പൂർത്തിയാക്കണം. ബംഗളൂരുവിൽ മല്യയുടെ പേരിലുള്ള 159 ആസ്തികൾ കണ്ടെത്തിയതായും എന്നാൽ, ജപ്തി ചെയ്തിട്ടില്ലെന്നും പൊലീസ് നേരേത്ത കോടതിയെ അറിയിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
