വരവര റാവുവിനെ ആശുപത്രിയിലേക്കു മാറ്റാന് കോടതി
text_fieldsമുംബൈ: എൽഗാർ പരിഷത് കേസില് അറസ്റ്റിലായ വിപ്ലവ കവി വരവര റാവുവിനെ ആശുപത്രിയിലേക്കുമാറ്റാന് മുംബൈ ഹൈകോടതി നിര്ദേശം. അദ്ദേഹത്തിെൻറ ഭാര്യ സമർപ്പിച്ച ഹരജിയിൽ, നവി മുംബൈയിലെ തലോജ ജയിലിൽനിന്ന് നാനാവതി ആശുപത്രിയിലേക്ക് മാറ്റാനാണ് ഉത്തരവ്.
കുടുംബാംഗങ്ങള്ക്ക് റാവുവിനെ കാണാനും കോടതി അനുമതി നൽകി. 15 ദിവസത്തേക്ക് മാറ്റാനാണ് ഉത്തരവെങ്കിലും കോടതിയുടെ അനുവാദമില്ലാതെ വരവര റാവുവിനെ ഡിസ്ചാര്ജ് ചെയ്യരുത്. ഭാര്യക്കുവേണ്ടി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങാണ് ഹാജരായത്. 81 വയസ്സായ വരവര റാവുവിെൻറ ആരോഗ്യ സ്ഥിതി തീരെ മോശമാണെന്ന് ഇന്ദിര കോടതിയെ അറിയിച്ചു.
പൂർണമായും കിടപ്പിലായ ഇദ്ദേഹത്തിന് മതിയായ ചികിത്സ ലഭിക്കുന്നില്ല. ഓർമ നശിച്ച ഇദ്ദേഹം ഡയപ്പർ ഉപയോഗിക്കുന്നുണ്ട്. മൂത്രം പോകാനായി ഇട്ടിരിക്കുന്ന കുഴൽ മൂന്നുമാസമായി മാറ്റിയിട്ടില്ല –ഇന്ദിര ജയ്സിങ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

