19 വർഷം മുമ്പത്തെ കൊലക്കേസിൽ യോഗി ആദിത്യനാഥിന് കോടതി നോട്ടീസ്
text_fieldsലഖ്നോ: 19 വർഷം മുമ്പുള്ള കൊലക്കേസിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ലഖ്നോ സെഷൻസ് കോടതി നോട്ടീസ്. സമാജ്വാദി പാർട്ടി നേതാവ് തലത്ത് അസീസിെൻറ സുരക്ഷ ഒാഫിസർ സത്യപ്രകാശ് യാദവ് കൊല്ലപ്പെട്ട കേസാണിത്. പാർട്ടി പ്രക്ഷോഭത്തിനിടെയായിരുന്നു സംഭവം.
യോഗി ആദിത്യനാഥിെൻറ നേതൃത്വത്തിലുള്ള ആൾക്കൂട്ടം പ്രക്ഷോഭകർക്കുനേരെ വെടിയുതിർത്തതിനെ തുടർന്നാണ് സത്യപ്രകാശ് കൊല്ലപ്പെട്ടതെന്ന് പൊലീസ് രേഖയുണ്ട്. ഇൗ കേസ് വീണ്ടും പരിഗണിക്കണമെന്നാവശ്യപ്പെട്ട് അസീസ് സമർപ്പിച്ച ഹരജി കോടതി മാർച്ചിൽ തള്ളിയിരുന്നു.
തുടർന്ന് അദ്ദേഹം ലഖ്നോ ഹൈകോടതിയിൽ പുനഃപരിശോധന ഹരജി നൽകി. ഹൈകോടതി കേസ് പരിഗണിക്കാൻ സെഷൻസ് കോടതിക്ക് നിർദേശം നൽകുകയായിരുന്നു. നോട്ടിസിൽ യോഗി ഒരാഴ്ചക്കകം പ്രതികരണം അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.