ആർ.എസ്.എസ് നൽകിയ കേസിൽ രാഹുലിനും യെച്ചൂരിക്കും സമൻസ്
text_fieldsമുംബൈ: ആർ.എസ്.എസ് നൽകിയ മാനനഷ്ട കേസിൽ രാഹുൽ ഗാന്ധിക്കും സീതാറാം യെച്ചൂരിക്കും മുംബൈ താനെ കോടതിയുടെ സമൻസ് . ഏപ്രിൽ 30ന് മുമ്പായി ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിൻെറ വധവുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ആർ.എസ്.എസ് കേസ് നൽകിയത്.
സിവിൽ മാനനഷ്ട കേസാണ് രാഹുലിനും യെച്ചൂരിക്കുമെതിരെയുള്ളത്. ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. ഗൗരി ലങ്കേഷിൻെറ മരണത്തിൽ ആർ.എസ്.എസിന് പങ്കുണ്ടെന്ന രാഹുലിൻെറയും യെച്ചൂരിയുടെയും പ്രസ്താവനയാണ് കേസിനാധാരം.
ഇതേ പ്രശ്നത്തിൽ യെച്ചൂരിക്കും രാഹുലിനും എതിരെ മറ്റൊരു കേസ് കൂടി നില നിൽക്കുന്നുണ്ട്. മുംബൈയിൽ ആർ.എസ്.എസ് പ്രവർത്തകൻ നൽകിയ ക്രിമിനൽ കേസാണ് ഇരുവർക്കുമെതിരെയുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
