Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർഭയയുടെ അമ്മക്ക്​...

നിർഭയയുടെ അമ്മക്ക്​ മുന്നിൽ മകന്​ വേണ്ടി യാചിച്ച്​ പ്രതിയുടെ മാതാവ്​

text_fields
bookmark_border
നിർഭയയുടെ അമ്മക്ക്​ മുന്നിൽ മകന്​ വേണ്ടി യാചിച്ച്​ പ്രതിയുടെ മാതാവ്​
cancel

ന്യൂഡൽഹി: നിർഭയയുടെ അമ്മ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെ ഡൽഹി കോടതിയിൽ നാടകീയ രംഗങ്ങൾ. പ്രതികളിലൊരാളാ യ മുകേഷ്​ സിങ്ങിൻെറ അമ്മ നിർഭയയുടെ മാതാവിന്​ സമീപമെത്തി തൻെറ മകനോട്​ ക്ഷമിക്കണമെന്ന്​ ആപേക്ഷിക്കുകയായിരുന ്നു. നിർഭയയുടെ അമ്മയുടെ സാരിയിൽ പിടിച്ചായിരുന്നു അപേക്ഷ.

എന്നാൽ, തനിക്ക്​ ഒരു മകളുണ്ടായിരുന്നെന്നും​ അവൾക്ക്​ സംഭവിച്ചതെന്തെന്ന്​ അറിയില്ലേയെന്നുമായിരുന്നു മുകേഷ്​ സിങ്ങിൻെറ അമ്മയോടുള്ള നിർഭയയുടെ മാതാവി​​െൻറ മറുചോദ്യം. അതല്ലൊം തനിക്ക്​ എങ്ങനെ മറക്കാൻ കഴിയുമെന്നും നിർഭയയുടെ അമ്മ ചോദിച്ചു. ഇതിനിടെ ഇരുവരോടും നിശബ്​ദരായിരിക്കാൻ കേസ്​ പരിഗണിച്ച ജഡ്​ജി ആവശ്യപ്പെട്ടതോടെയാണ്​ സംഭാഷണം അവസാനിച്ചത്​.

മകള്‍ കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട നാലു പേരെയും തൂക്കിക്കൊല്ലാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും പ്രതികള്‍ക്കെതിരെ മരണ വാറൻറ്​ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടാണ്​ നിർഭയയുടെ അമ്മ കോടതിയിൽ ഹരജി നൽകിയത്​.

Show Full Article
TAGS:nirbhaya case Nirbhya moother india news malayalam news 
News Summary - In Court, Convict's Mother Walked To Nirbhaya's Mother And Begged-India news
Next Story