You are here

ചിദംബരത്തി​െൻറ ആരോഗ്യനില പരിശോധിക്കണം -ഡൽഹി ഹൈകോടതി

12:44 PM
31/10/2019
P-chidambaram-2210819.jpg

ന്യൂഡൽഹി: കോൺഗ്രസ്​ നേതാവ്​ ചിദംബരത്തി​​െൻറ ആരോഗ്യനില പരിശോധിക്കാൻ ഡൽഹി എയിംസിനോട്​ ഹൈകോടതി നിർദേശിച്ചു. ആരോഗ്യനില പരിശോധിച്ച്​ നാളെ ഉച്ചക്ക്​ മുമ്പ്​ റിപ്പോർട്ട്​ സമർപ്പിക്കാനാണ്​ നിർദേശം. ഇടക്കാല ജാമ്യം ആവശ്യപ്പെട്ട്​ ചിദംബരം നൽകിയ ഹരജിയിലാണ്​ നടപടി. 

ഐ.എൻ.എക്​സ്​ മീഡിയ കേസിൽ അറസ്​റ്റിലായ ചിദംബരം നിലവിൽ എയിംസിൽ ചികിൽസയിലാണ്​. കൂടുതൽ ചികിൽസകൾക്കായി ഹൈദരാബാദിലേക്ക്​ പോകണമെന്നാണ്​ ചിദംബരത്തി​​െൻറ ആവശ്യം. ഇതിനായാണ്​ അദ്ദേഹം കോടതിയിൽ ഇടക്കാല ജാമ്യം തേടിയത്​. 

Loading...
COMMENTS